Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി കളിക്കുന്നില്ല, ആ റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ രോഹിത്തിന് സ്വര്‍ണാവസരം

മൊഹാലി: എംഎസ് ധോണിയുടെ അസാന്നിധ്യത്തില്‍ ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ രോഹിത്തിന് അവസരം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ ധോണിയുടെ പേരിലാണ്. ധോണി ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാനത്തെ രണ്ട് ഏകദിനങ്ങളില്‍ കളിക്കാത്തിനാല്‍ രോഹിത്തിന് ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കാന്‍ സുവര്‍ണാവസരമാണ് ഒത്തുവന്നിരിക്കുന്നത്.

ഏകദിനത്തില്‍ ധോണിക്ക് 217 സിക്‌സറുകള്‍ സ്വന്തമായുണ്ട്. രോഹിത്ത് ആവട്ടെ 216 സിക്‌സറുകളുമായി തൊട്ടുപിന്നിലും. മൊഹാലിയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ രണ്ട് സിക്‌സറുകള്‍ കൂടി നേടിയാല്‍ രോഹിത് ധോണിയെ മറികടക്കും. 195 സിക്‌സറുകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മൂന്നാം സ്ഥാനത്തുള്ളത്. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി 189 സിക്‌സറുകളും യുവരാജ് സിങ് 153 സിക്‌സറുകളും നേടിയിട്ടുണ്ട്.


സിക്‌സറുകളില്‍ രോഹിത്തും ധോണിയും

സിക്‌സറുകളില്‍ രോഹിത്തും ധോണിയും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായ രോഹിത്തിനും ധോണിക്കുമാണ് തങ്ങളുടെ റെക്കോര്‍ഡ് പുതുക്കാനുള്ള അവസരമുള്ളത്. ധോണി ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍നിന്നും വിരമിച്ചേക്കുമെന്നതിനാല്‍ സിക്‌സറുകളുടെ റെക്കോര്‍ഡ് രോഹിത് ഒറ്റയ്ക്ക് സ്വന്തമാക്കാനാണ് സാധ്യത. മൊഹാലിയില്‍ മറ്റൊരു നേട്ടംകൂടി രോഹിത്തിനെ കാത്തിരിപ്പുണ്ട്.

രോഹിത് മറ്റൊരു നേട്ടത്തിനരികെ

രോഹിത് മറ്റൊരു നേട്ടത്തിനരികെ

ഇന്ത്യയില്‍ നടന്ന ഏകദിനങ്ങളില്‍ 3000 റണ്‍സ് മറികടക്കുന്ന താരമാകാന്‍ രോഹിത്തിന് ഇനി 52 റണ്‍സ് കൂടി മതിയാകും. ഈ നേട്ടത്തിലെത്തുന്ന ഒന്‍പതാമത്തെ താരമാകും രോഹിത്. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, യുവരാജ് സിങ്, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസറുദ്ദീന്‍, വിരേന്ദര്‍ സെവാഗ് എന്നിവര്‍ ഇന്ത്യയില്‍ 3000 റണ്‍സ് തികച്ചവരാണ്.

പരമ്പരയില്‍ പരാജയമായി രോഹിത്

പരമ്പരയില്‍ പരാജയമായി രോഹിത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ രോഹിത് ഫോമിലേക്കുയര്‍ന്നിട്ടില്ല. ആദ്യ മത്സരത്തില്‍ 37 റണ്‍സെടുത്ത താരം പിന്നീട് രണ്ട് മത്സരങ്ങളിലും പരാജയമായി. ഇത് ഇന്ത്യയുടെ സ്‌കോറിങ്ങിനെ ഇത് കാര്യമായി ബാധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മൊഹാലിയില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും താരം ഇറങ്ങുകയെന്നുറപ്പാണ്. ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാന രണ്ട് ഏകദിനങ്ങള്‍ ആണെന്നതിനാല്‍ കളിക്കാര്‍ക്ക് ഇവ നിര്‍ണായകമാകുകയും ചെയ്യും.

Story first published: Sunday, March 10, 2019, 12:00 [IST]
Other articles published on Mar 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+