For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനില്ല, ധോണിയാണ് ഐസിസി ജനകീയതാരം

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഐ സി സിയുടെ ജനകീയ താരമായി തിരഞ്ഞെടുക്കപ്പെട്ടു. പീപ്പിള്‍സ് ചോയിസ് അവാര്‍ഡിന് ഇന്ത്യന്‍ നായകന്‍ അര്‍ഹനായ വിവരം ഐ സി സി തന്നെയാണ് പ്രഖ്യാപിച്ചത്.

ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും മൂന്നാമത്തെ അന്താരാഷ്ട്ര താരവുമാണ് ധോണി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (2011), ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാര (2012) എന്നിവരാണ് ധോണിക്ക് മുന്‍പ് പീപ്പിള്‍സ് പ്ലെയര്‍ ഓഫ് ദ ഇയറായത്.

dhoni

ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക്, ഇന്ത്യയുടെ വിരാട് കോലി, ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക്, ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ് എന്നിവരെ പിന്നിലാര്രിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ നേട്ടം കൈവരിച്ചത്. പീപ്പിള്‍സ് ചോയിസ് അവാര്‍ഡിന് തന്നെ നിര്‍ദ്ദേശിച്ച ആരാധകരോട് ധോണി നന്ദി പറഞ്ഞു.

2010 ല്‍ ബാംഗ്ലൂരിലാണ് എല്‍ ജി - ഐ സി സി പീപ്പിള്‍സ് അവാര്‍ഡ് ആരംഭിച്ചത്. സംശയത്തിന് ഇടനല്‍കാതെ, സൂപ്പര്‍താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനായി. 188000 ത്തിലധികം ക്രിക്കറ്റ് ആരാധകരാണ് ആവേശകരമായ ഈ അവാര്‍ഡിനായി വോട്ട് ചെയ്തത്.

ക്രിക്കറ്റിലെ വിദഗ്ധ സമിതി വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ കളിക്കാരെ ഷോര്‍ട് ലിസ്റ്റ് ചെയ്തു. ഐ സി സി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ അനില്‍ കുംബ്ലെയായിരുന്നു വിദഗ്ധ സമിതിയുടെ ചെയര്‍മാന്‍.

Story first published: Tuesday, December 3, 2013, 14:52 [IST]
Other articles published on Dec 3, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+