വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടുത്ത ഐപിഎല്ലിന് മുന്‍പ് തമിഴ് പഠിക്കുമെന്ന് ധോണിയുടെ വാഗ്ദാനം

തമിഴ് പഠിക്കുമെന്ന് ധോണിയുടെ വാഗ്ദാനം | Oneindia Malayalam

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ രണ്ടാം വീടാണ് തമിഴ്‌നാട്. ഐപിഎല്‍ ടീമായ ചെന്നൈയ്ക്ക് അത്രമാത്രം പ്രിയപ്പെട്ട താരമാണ് ധോണി. തമിഴ്‌നാട്ടുകാരും അവരുടെ സംസ്‌കാരവും ധോണിയെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. തന്റെ പല അഭിമുഖങ്ങളിലും താരം ഇക്കാര്യം വ്യക്തമാക്കിയതാണ്.

ഇപ്പോഴിതാ, അടുത്ത ഐപിഎല്ലിന് മുന്‍പായി ധോണി തമിഴ് പഠിക്കാനൊരുങ്ങുകയാണ്. അടുത്തിടെ തിരുനല്‍വേലിയില്‍ നടത്തിയ ഒരു സന്ദര്‍ശനത്തിനിടെയായിരുന്നു ധോണിയുടെ വാഗ്ദാനം. തമിഴ്‌നാട് പ്രീമിയര്‍ലീഗ് മത്സരത്തിനായാണ് ധോണി ഇവിടെയെത്തിയത്. മധുരൈ പാന്തേഴ്‌സ്, കോവൈ കിങ്‌സ് മത്സരത്തില്‍ ധോണി അതിഥിയായി.

msdhoni

ഓരോ തവണ ഐപിഎല്ലിനിടെയും താന്‍ ചെറിയ ചില തമിഴ് വാക്കുകള്‍ പഠിക്കാറുണ്ടെന്ന് ധോണി പറഞ്ഞു. എന്നാല്‍, ഐപിഎല്‍ കഴിയുന്നതോടെ പലതും മറക്കും. ഇത്തവണ അങ്ങിനെയല്ല. അടുത്തതവണത്തെ ഐപിഎല്ലിന് മുന്‍പായി തമിഴില്‍ ഒരുകൈ നോക്കുമെന്ന് ആരാധകര്‍ക്ക് സൂപ്പര്‍താരം ഉറപ്പുനല്‍കി.

തിരുനല്‍വേലിയിലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിച്ചശേഷമാണ് ധോണി മടങ്ങിയത്. ഇന്ത്യ സിമെന്റ്‌സ് തുടങ്ങിയത് ഇവിടെ ആയതിനാല്‍ തനിക്ക് പ്രത്യേകതയുള്ള സ്ഥമാണ് തിരുനല്‍വേലിയെന്ന് ധോണി പറഞ്ഞു. കമ്പനിയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ധോണി. ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഏകദിന പര്യടനത്തിലുണ്ടായിരുന്ന ധോണി ടെസ്റ്റ് പരമ്പര ആരംഭിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ടെസ്റ്റില്‍ നിന്നും താരം നേരത്തെ വിരമിച്ചിരുന്നു.

Story first published: Monday, August 6, 2018, 8:27 [IST]
Other articles published on Aug 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X