വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ധോണി ടി20 ലോകകപ്പ് കളിക്കില്ല!! ആരാധകരെ ഞെട്ടിച്ച് ഗവാസ്‌കര്‍

ഏകദിന ലോകകപ്പിനു ശേഷം വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം

gavas
Don't think MS Dhoni would be part of Indian squad for T20 WorldCup | Oneindia Malayalam

മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം തുടരവെ ആരാധകരെ ഞെട്ടിക്കുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു ശേഷം ധോണിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല.

മരിച്ചാലും കുഴപ്പില്ല, ഇന്ത്യ ലോകകപ്പ് നേടണം! അന്നത്തെ ഇന്നിങ്‌സിനെക്കുറിച്ച് യുവരാജ്മരിച്ചാലും കുഴപ്പില്ല, ഇന്ത്യ ലോകകപ്പ് നേടണം! അന്നത്തെ ഇന്നിങ്‌സിനെക്കുറിച്ച് യുവരാജ്

നീണ്ട ബ്രേക്കിനു ശേഷം വരാനിരിക്കുന്ന ഐപിഎല്ലിലിലൂടെ മടങ്ങി വരാന്‍ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കൊറോണ വൈറസ് ബാധ എല്ലാം തകിടം മറിച്ചത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെത്താന്‍ ധോണിക്കു ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമായിരുന്നു. ഇതിനിടെയാണ് ധോണിയുടെ ലോകകപ്പ് സാധ്യതയെക്കുറിച്ച് ഗവാസ്‌കര്‍ വ്യക്തമാക്കിയത്.

ധോണി കളിച്ചേക്കില്ല

ധോണി കളിച്ചേക്കില്ല

ടി20 ലോകകപ്പില്‍ ധോണിയെ ഇന്ത്യന്‍ ടീമിനൊപ്പം കാണണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതു നടക്കാന്‍ സാധ്യത കുറവാണെന്നു ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യന്‍ ടീം ഇപ്പോള്‍ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ധോണിയെ ഇപ്പോള്‍ ടീമിന് വേണമെന്നുമില്ല. വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്ന രീതിയല്ല ധോണിയുടേത്. അതുകൊണ്ടു തന്നെ വളരെ സൈലന്റായി ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലും പന്തും

രാഹുലും പന്തും

നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്നത് കെഎല്‍ രാഹുലും ധോണിയുടെ പിന്‍ഗാമിയെന്ന ലേബലിലെത്തിയ റിഷഭ് പന്തുമാണ്. ഇവരിലൊരാള്‍ തന്നെ ടി20 ലോകകപ്പിലും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കാനാണ് സാധ്യത.
ഇന്ത്യ അവസാനമായി കളിച്ച ടി20, ഏകദിന പരമ്പരകളിലെല്ലാം വിക്കറ്റ് കീപ്പറായത് രാഹുലായിരുന്നു. മികച്ച പ്രകടനം നടത്തിയ അദ്ദേഹം ഈ റോള്‍ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരിയില്‍ ഓസ്‌ട്രേലിക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കിടെ പന്തിനു പരിക്കേറ്റതോടെയാണ് രാഹുലിനെ വിക്കറ്റ് കീപ്പറായി ഇന്ത്യ പരീക്ഷിച്ചത്.

ധോണി വേണമെന്ന് ജാഫറും ചോപ്രയും

ധോണി വേണമെന്ന് ജാഫറും ചോപ്രയും

ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ധോണിയെ ഇന്ത്യക്കു ആവശ്യമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മുന്‍ ടെസ്റ്റ് ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനുമായ വസീം ജാഫര്‍ അഭിപ്രായപ്പെട്ടത്. ധോണി ടീമിനു മുതല്‍ക്കൂട്ടാണ്. വിക്കറ്റ് കീപ്പറായി അദ്ദേഹം കളിച്ചാല്‍ അത് കെഎല്‍ രാഹുലിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ബാറ്റിങിലും ധോണിയുടെ സേവനം ഇന്ത്യക്കു കരുത്തേകുമെന്നും ജാഫര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയുടെ മറ്റൊരു മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്‍റേറ്ററുമായ ആകാഷ് ചോപ്രയും ഇതേ അഭിപ്രായക്കാരനാണ്. ധോണിയെപ്പോലൊരാള്‍ക്കു ടീമിലേക്കു മടങ്ങി വരാന്‍ ഐപിഎല്ലിന്റെ സഹായം ആവശ്യമില്ല. തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ഇക്കാര്യം അധികൃതരെ അറിയിക്കും. സെലക്ടര്‍മാര്‍ തീരുമാനിച്ചാല്‍ ധോണി വീണ്ടും ഇന്ത്യക്കായി കളിക്കുമെന്നും ചോപ്ര പറഞ്ഞിരുന്നു.

ആവശ്യമില്ലെന്നു സെവാഗ്

ആവശ്യമില്ലെന്നു സെവാഗ്

നിലവില്‍ ഇന്ത്യക്കു ധോണിയെ ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടത്. കെഎല്‍ രാഹുലും റിഷഭ് പന്തും ടീമിലുള്ളപ്പോള്‍ ധോണി ടീമില്‍ ആവശ്യമില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ ടീമിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായി മാറിയ രാഹുല്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ധോണി ടീമിന് അധികപ്പറ്റായി മാറുമെന്നും സെവാഗ് അഭിപ്രായപ്പെട്ടിരുന്നു.

Story first published: Friday, March 20, 2020, 13:09 [IST]
Other articles published on Mar 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X