ഐപിഎല്ലിലെ കളി ധോണി രാജ്യത്തിനുവേണ്ടി പുറത്തെടുക്കുമോ?; ഗാംഗുലി പറയുന്നത്

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഐപിഎല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനം വിമര്‍ശകരുടെയും പ്രശംസ പിടിച്ചുപറ്റുകയാണ്. ധോണിയുടെ എക്കാലത്തെയും വലിയ വിമര്‍ശകരിലൊരാളായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ധോണി നടത്തുന്ന ബാറ്റിങ് പ്രകടനത്തെ പുകഴ്ത്തി.
ധോണി ഫോമിലേക്ക് മടങ്ങിയെത്തിയത് അത്യധികം സന്തോഷം തരുന്ന കാഴ്ചയാണെന്ന് ഗാംഗുലി ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ധോണി അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതേ ഫോം ധോണിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരാനാകുമെന്ന് കരുതുന്നതായും ഗാംഗുലി പറഞ്ഞു.

ധോണിയുടെ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ശുഭസൂചകമാണ്. ലോകകപ്പ് അടുത്തിരിക്കുന്ന വേളയില്‍ ധോണിയുടെ ഫോം പ്രതീക്ഷാനിര്‍ഭരമാണെന്നും മുന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത് എന്നിവരും സമാന കളി കാഴ്ചവെക്കുന്നതില്‍ ഗാംഗുലി സന്തോഷം പ്രകടിപ്പിച്ചു.
ഐപിഎല്‍ 2017ല്‍ മോശം പ്രകടനമായിരുന്നു ധോണിയുടേത്. ഒരുവളേ ക്യാപ്റ്റന്‍ സ്ഥാനംപോലം ധോണിക്കു നഷ്ടമായി. എന്നാല്‍, ഒരു വര്‍ഷം കഴിയുമ്പോള്‍ ഫോമിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റന്‍ കൂള്‍ 10 കളികളില്‍ നിന്നായി 360 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ 27 സിക്‌സറുകളും ഉള്‍പ്പെടുന്നു. മൂന്ന് അര്‍ദ്ധ സെഞ്ച്വറിയോടെ ഓറഞ്ച് തൊപ്പിക്കുള്ള മത്സരത്തിലും മുമ്പിലാണ് എംഎസ് ധോണി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications