ദിനപ്പത്രത്തിനെതിരെ ധോണി 100 കോടിയുടെ മാനനഷ്ടക്കേസിന്?
ദില്ലി: പ്രമുഖ ഹിന്ദി ദിനപ്പത്രത്തിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നിയമനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് ധോണിയെ ചൊടിപ്പിച്ചിരിക്കുന്നത്.
100 കോടിയുടെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ധോണി ദിനപ്പത്രത്തെ ഭീഷണിപ്പെടുത്തി എന്നാണ് ഒരു ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ധോണിയുടെ അഭിഭാഷകര്‍ 9 പേജുള്ള ലീഗല്‍ നോട്ടീസ് ഹിന്ദി പത്രത്തിന് അയച്ചിട്ടുണ്ടത്രെ. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ഞെട്ടിപ്പിച്ച വെളിപ്പെടുത്തല്‍
2014ലെ ഇംഗ്ലണ്ട് പരമ്പരയിലെ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഒത്തുകളിച്ചു എന്നായിരുന്നു ആരോപണം. അന്ന് ഇന്ത്യന്‍ ടീമിന്റെ മാനേജറായിരുന്ന സുനില്‍ ദേവ് വെളിപ്പെടുത്തി എന്ന തരത്തിലാണ് വാര്‍ത്ത പുറത്തുവന്നത്.

കുടങ്ങിയതോ കുടുക്കിയതോ
ഹിന്ദി ദിനപത്രം ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറികൂടിയായ സുനില്‍ ദേവില്‍ നിന്നും തങ്ങള്‍ ഈ വിവരം ചോര്‍ത്തിയത് എന്നാണ് അവകാശപ്പെട്ടത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ധോണി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് ഒത്തുകളി കാരണമാണ് എന്ന് ദേവ് പറഞ്ഞു എന്നായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്.

നിഷേധിച്ച് ദേവ്
എന്നാല്‍ താന്‍ ഇത്തരം ഒരു കാര്യം പറഞ്ഞിട്ടേ ഇല്ല എന്ന വെളിപ്പെടുത്തലുമായി മാനേജറായിരുന്ന സുനില്‍ ദേവ് തന്നെ രംഗത്ത് വന്നു. ഹിന്ദി പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവും ഭീഷണിപ്പെടുത്തിയിരുന്നു.

ധോണി ഒത്തുകളിക്കുമോ
ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഒത്തുകളിച്ചു എന്ന വെളിപ്പെടുത്തല്‍ രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത് അപകീര്‍ത്തിപ്പെടുത്തല്‍, മാനനഷ്ടം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമായി എന്നാരോപിച്ചാണ് ധോണി നിമനടപടികള്‍ക്ക് ഒരുങ്ങുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications