For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫിനിഷ് ചെയ്യാന്‍ പറ്റിയില്ല; കുറ്റസമ്മതവുമായി ധോണി

By Anwar Sadath

കാന്‍ബറ: കാന്‍ബറ ഏകദിനത്തില്‍ ഓസ്‌ട്രേലിയയോട് ഏറ്റുവാങ്ങിയ ഞെട്ടിക്കുന്ന തോല്‍വിയുടെ ഉത്തരവാദിത്വം ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഏറ്റെടുത്തു. അന്ത്യ ഓവറുകളില്‍ ടീമിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്കായിരുന്നെന്നും അത് സാധിച്ചില്ലെന്നും ധോണി മത്സരശേഷം പറഞ്ഞു. ഓസ്‌ട്രേലിയയുടെ 348 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 323 റണ്‍സിന് പുറത്താവുകയായിരുന്നു.

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കളി വരുതിയില്‍ ആക്കിയശേഷമാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. നിരുത്തരവാദപരമായി ബാറ്റുവീശിയ പുതുനിരക്കാരും ധോണിയുമാണ് തോല്‍വിക്ക് ഇടയാക്കിയത്. എന്നാല്‍, യുവനിരയ്ക്ക് സമ്മര്‍ദ്ദം താങ്ങാനായില്ലെന്നാണ് ധോണിയുടെ വിലയിരുത്തല്‍.

msdhoni-perth-loss

ആഭ്യന്തര മത്സരങ്ങള്‍ പോലെയല്ല അന്താരാഷ്ട്ര മത്സരങ്ങള്‍. അവ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. പരിചയം കുറഞ്ഞ പുതിയ കളിക്കാര്‍ക്ക് സമ്മര്‍ദ്ദം ഏറ്റെടുക്കുക എളുപ്പമല്ലെന്ന് ധോണി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇന്ത്യയ്ക്ക് നല്ലൊരു ബൗളിങ് ലൈനപ്പ് ഇല്ല. അതുകൊണ്ടുതന്നെ എല്ലാ കളികളിലും 15 റണ്‍സെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ അധികമായി നേടേണ്ട സ്ഥിതിയിലാണെന്നും ധോണി ചൂണ്ടിക്കാട്ടി.

മുപ്പത്തിയെട്ടാമത്തെ ഓവറില്‍ ഒരു വിക്കറ്റിന് 277 എന്ന നിലയില്‍ കളി പൂര്‍ണമായും ഇന്ത്യയുടെ വരുതിയിലായിരുന്നു. എന്നാല്‍ 126 റണ്‍സെടുത്തോടെ തന്റെ ഉത്തരവാദിത്വം കഴിഞ്ഞെന്ന രീതിയില്‍ അലക്ഷ്യമായി ബാറ്റുവീശി ശിഖര്‍ ധവാന്‍ പുറത്തായതോടെ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ഒരറ്റത്ത് മനോഹരമായി കളിച്ചുവന്നിരുന്ന കോലിയും പുറത്തായതോടെ ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നും കളി തട്ടിയെടുത്തു. ഫീല്‍ഡിങ്ങിനിടയില്‍ അജിങ്ക്യ രഹാനെയ്ക്ക് പരിക്കേറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. കൈയ്യില്‍ നാല് തുന്നിക്കെട്ടുമായി ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ രഹാനെ ഉടന്‍ പുറത്താവുകയായിരുന്നു. ഓള്‍ റൗണ്ടര്‍ എന്നനിലയില്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്ന ജഡേജയാകട്ടെ തട്ടിയും മുട്ടിയും 27 പന്തില്‍ നേടിയത് 24 റണ്‍സ്.

Story first published: Thursday, January 21, 2016, 9:05 [IST]
Other articles published on Jan 21, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+