ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ഇനി എംഎസ് ധോണി; നേട്ടമെത്തിയത് ഫൈനലില്‍
ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തോല്‍വി പിണഞ്ഞെങ്കിലും ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി ഒരു റെക്കോര്‍ഡ് തന്റെ പേരിലാക്കി. ഐപിഎല്ലിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന പദവിയാണ് ധോണിയെ തേടിയെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ദിനേഷ് കാര്‍ത്തിക്കിനെ ധോണി പിന്നിലാക്കി.
ധോണി ഇതുവരെയായി ആകെ 132 ഇരകളെയാണ് വിക്കറ്റിന് പിന്നില്‍ കണ്ടെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രണ്ട് ഓപ്പണര്‍മാരും ധോണിയുടെ കൈകളിലെത്തി. മുംബൈ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കും(29) രോഹിത് ശര്‍മയുമാണ് ധോണിയുടെ മികവില്‍ പുറത്തായത്. ഇതോടെ ദിനേഷ് കാര്‍ത്തിക്കിന്റെ 131 പുറത്താക്കലെന്ന റെക്കോര്‍ഡ് ധോണി മറികടക്കുകയും ചെയ്തു.

ധോണിയുടെ റെക്കോര്‍ഡ്
ധോണി ഇതുവരെ 94 ക്യാച്ചുകളും 38 സ്റ്റമ്പിങ്ങുകളും നടത്തിയിട്ടുണ്ട്. 101 ക്യാച്ചും 30 സ്റ്റമ്പിങ്ങുമാണ് കാര്‍ത്തിക്കിനുള്ളത്. 90 പുറത്താക്കലുകളുമായി റോബിന്‍ ഉത്തപ്പയാണ് മൂന്നാം സ്ഥാനത്ത്. പാര്‍ഥിവ് പട്ടേല്‍(82), നമന്‍ ഓജ(75) എന്നവരാണ് തൊട്ടുപിന്നില്‍. കളിച്ച മത്സരങ്ങളിലെല്ലാം വിക്കറ്റ് കീപ്പറായത് ധോണിയുടെ റെക്കോര്‍ഡിന് വേഗംകൂട്ടി.

ചെന്നൈയ്ക്ക് തോല്‍വി
മുംബൈയ്‌ക്കെതിരെ അവസാന പന്ത് വരെ കാണികളെ ആവേശത്തിന്റെ മുള്‍മനയില്‍ നിര്‍ത്തിയ പോരാട്ടത്തിനൊടുവിലാണ് ചെന്നൈ കീഴടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്‍സിനാണ് മുംബൈ മുട്ടുകുത്തിച്ചത്. സീസണില്‍ മൂന്നു തവണയും ചെന്നൈയെ തകര്‍ത്തുവിട്ട മുംബൈ ഫൈനലിലും ഇതാവര്‍ത്തിക്കുകയായിരുന്നു. മുംബൈയുടെ നാലാമത്തെ ഐപിഎല്‍ കിരീടവിജയമാണിത്.

മുംബൈ ചെന്നൈ സ്‌കോര്‍
ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റിന് 149 റണ്‍സാണ് നേടിയത്. മറുപടിയില്‍ കഴിഞ്ഞ സീസണിലെ ഫൈനലിനു സമാനമായി ഇത്തവണയും ഓപ്പണര്‍ ഷെയ്ന്‍ വാട്സന്റെ (80) ഉജ്ജ്വ ഇന്നിങ്സ് ചെന്നൈയെ രക്ഷിക്കുമെന്ന് കരുതിയെങ്കിലും ജയത്തിന് തൊട്ടരികെ കാലിടറുകയായിരുന്നു. ഏഴു വിക്കറ്റിന് 148 റണ്‍സെടുക്കാനെ സിഎസ്‌കെയ്ക്കായുള്ളൂ. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈയ്ക്കു വേണ്ടിയിരുന്നത്. എന്നാല്‍ ശര്‍ദ്ദുല്‍ താക്കൂറിനെ (2) വിക്കറ്റിനു മുന്നില്‍ കുരുക്കി ലസിത് മലിംഗ മുംബൈയ്ക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications