ഗ്രൗണ്ടിലെ ഇടി; ധോണിയെ മാച്ച് റഫറി വിളിപ്പിച്ചു, വീണ്ടും പണികിട്ടുമോ?
മിര്‍പൂര്‍: ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനെ ഇടിച്ച് താഴെയിട്ട സംഭവത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ മാച്ച് റഫറി വിളിപ്പിച്ചു. മാച്ച് റഫറിയായ ആന്‍ഡി പിക്രോഫ്റ്റ് ആണ് എം എസ് ധോണിയെ വിളിച്ചുവരുത്തിയത്. തന്റെ ഭാഗം വിശദീകരിക്കാനായി മുസ്താഫിസുര്‍ റഹ്മാനെയും റഫറി വിളിപ്പിച്ചു. ഇത് സംബന്ധിച്ച് മാച്ച് റഫറിയുടെ തീരുമാനം വൈകുന്നേരത്തോടെ മാത്രമേ പുറത്തുവരൂ.
ഐ പി എല്ലിനിടെ അംപയറുടെ തീരുമാനത്തെ വിമര്‍ശിച്ച ധോണിക്ക് മാച്ച് ഫീസിന്റെ പത്ത് ശതമാനം പിഴ അടക്കേണ്ടി വന്നിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്തിനെ എല്‍ ബി ഡബ്ല്യു വിളിച്ച അംപയറെ ധോണി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണിത്. ഐ പി എല്ലിലെ ഒന്നാം ക്വാളിഫൈയറിനിടെയായിരുന്നു ഈ സംഭവം.

റണ്‍സെടുക്കാനുള്ള തന്റെ ശ്രമം തടസ്സപ്പെടുത്താനായി വഴിയില്‍ കയറി നിന്ന മുസ്താഫിസുര്‍ റഹ്മാനെ ഇടിച്ച് താഴെയിട്ട സംഭവത്തെ ധോണി ന്യായീകരിച്ചിരുന്നു. രണ്ടുപേരും മാറിക്കോളുമെന്ന് പരസ്പരം വിചാരിച്ചതല്ലാതെ മാറിയില്ല. ഇതാണ് ഇടിക്കാന്‍ കാരണമായത് എന്നും ധോണി പറഞ്ഞു. ധോണിയുടെ അതേ അഭിപ്രായമാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസയും പ്രകടിപ്പിച്ചത്.
എന്നാല്‍ ധോണി മുസ്താഫിസുര്‍ റഹ്മാനെ ശക്തിയായി ഇടിക്കുന്നതായാണ് ടി വി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഇടി കൊണ്ട റഹ്മാന്‍ പന്തെറിയുന്നത് നിര്‍ത്തി തിരിച്ചുപോയിരുന്നു. ധോണിയെ പോലെ ഒരു സീനിയര്‍ താരം ഒരു അരങ്ങേറ്റ കളിക്കാരനെ ഇത്തരത്തില്‍ എതിരിട്ടത് ശരിയായില്ല എന്ന് പറഞ്ഞ് ബംഗ്ലാദേശ് ആരാധകര്‍ ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. ഈ സംഭവത്തില്‍ ധോണിക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications