ആര് പറഞ്ഞു ധോണി ഗൗരവക്കാരനാണെന്ന്? കളിക്കിടെ ധോണി പറഞ്ഞ തമാശ വൈറല്‍!! വീഡിയോ കാണാം
സെഞ്ചൂറിയന്‍: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ വിക്കറ്റ്കീപ്പറുമായ എംഎസ് ധോണി കളിക്കളത്തില്‍ വളരെ ശാന്തനും ഗൗരവക്കാരനുമായിട്ടാണ് കാണപ്പെടാറുള്ളത്. എന്നാല്‍ നല്ല ഹൂമര്‍ സെന്‍സുള്ള വ്യക്തിയാണ് ധോണിയെന്നത് അടുത്ത കൂടുക്കാര്‍ക്കു മാത്രമറിയാവുന്ന രഹസ്യമായിരുന്നു. ഇത് ഇപ്പോള്‍ ലോകം മുഴുവന്‍ അറിഞ്ഞിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയെ ഇന്ത്യ ആറു വിക്കറ്റിനു തകര്‍ത്തുവിട്ട ഒന്നാം ഏകദിന മല്‍സരത്തിനിടെയായിരുന്നു സംഭവം.
സ്റ്റംപ് മൈക്കാണ് ധോണിയുടെ തമാശരൂപേണയുള്ള കമന്റ് പിടിച്ചെടുത്തത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ രസിപ്പിക്കുന്നതാണ് ധോണിയുടെ കമന്‍റ്.

സ്പിന്നിനു മുന്നില്‍ പതറുന്ന ദക്ഷിണാഫ്രിക്ക
സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ ദക്ഷിണാഫ്രിക്കയ്ക്കുള്ള പോരായ്മ നേരത്തേ തന്നെ ക്രിക്കറ്റ് ലോകം കണ്ടതാണ്. മികച്ച സ്പിന്‍ ആക്രമണത്തിനു മുന്നില്‍ ദക്ഷിണാഫ്രിക്ക എല്ലാവും പതറിയിട്ടുണ്ട്. സ്പിന്‍ ബൗളിങിനെതിരേ ദക്ഷിണാഫ്രിക്കയുടെ ഈ പോരായ്മയെ കളിയാക്കുന്നതായിരുന്നു ധോണിയുടെ കമന്റ്.

ഒന്നാം ഏകദിനത്തിനിടെ പറഞ്ഞത്
ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുമ്പോള്‍ സ്പിന്നര്‍ കുല്‍ദീപ് പന്തെറിയുന്നതിനെയായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ തമാശരൂപേണയുള്ള വാക്കുകള്‍. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡില്‍ ഫെലുക്വായോയാണ് കുല്‍ദീപിന്റെ ബൗളിങിനെ നേരിടുന്നത്. കുല്‍ദീപിന്റെ ബൗളിങിനു മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ ഫെലുക്വായോ പകച്ചുനിന്നു. കുല്‍ദീപ് എറിയുന്ന പന്തിന്റെ ഗതി തിരിച്ചറിയുമ്പോഴോക്കും ഓവര്‍ തന്നെ കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് ധോണി ഹിന്ദിയില്‍ പറഞ്ഞത്.

ധോണി മുമ്പും പറഞ്ഞു
ആദ്യമായല്ല വിക്കറ്റിനു പിന്നില്‍ ധോണിയുടെ വാക്കുകള്‍ മൈക്ക് സ്റ്റംപ് പിടിച്ചെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന മല്‍സരത്തിനിടെയും ധോണി ബൗളര്‍ക്ക് നിര്‍ദേശം നല്‍കുന്നത് കേള്‍ക്കായിരുന്നു. അന്നും കുല്‍ദീപ് തന്നെയായിരുന്നു ബൗളര്‍. കുല്‍ദീപിനെതിരേ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ നേടിയ ശേഷമായിരുന്നു ഇത്. ബാറ്റ്‌സ്മാനെ ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കുന്ന പന്ത് വീണ്ടുമെറിയൂവെന്ന് അന്ന് ധോണി കുല്‍ദീപിനോട് നിര്‍ദേശിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
Dhoni behind the stumps is hilarious. pic.twitter.com/ntJubXMgoQ
— dogu (@HusnKaHathiyar) February 2, 2018
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications