Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിന് 6 ദിവസം: കളിക്കാന്‍ 11 പേരില്ലാതെ ഇന്ത്യ!

അഡിലെയ്ഡ്: ചിരവൈരികളായ പാകിസ്താനെതിരെ ലോകകപ്പ് കളിക്കാന്‍ ഇനി ഒരാഴ്ച കൂടി തികച്ചില്ല. പക്ഷേ കളിക്കാനിറക്കേണ്ട 11 പേരെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത സ്ഥിതിയിലാണ് ഇന്ത്യ. ഫാസ്റ്റ് ബൗളര്‍മാരായാലും ബാറ്റ്‌സ്മാന്‍മാരായും ടീമില്‍ സ്ഥാനമുറപ്പ് എന്ന് പറയാവുന്ന കളിക്കാര്‍ പേരിന് മാത്രം.

പണ്ടൊക്കെ ഒന്നോ രണ്ടോ കളിക്കാരെ മാത്രമാണ് ഇന്ത്യക്ക് പ്ലെയിംഗ് ഇലവനില്‍ മാറ്റേണ്ടി വരാറുള്ളത്. ഒരേ 11 പേരുമായി കാലങ്ങളോളം കളിച്ച ചരിത്രവും ഇന്ത്യക്കുണ്ട്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് കളിക്കാര്‍. അങ്ങോട്ടും വീഴാം ഇങ്ങോട്ടും വീഴാം.

ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരം വെച്ച് നോക്കിയാല്‍ പകരക്കാരന്‍ ആകുമെന്ന് കരുതപ്പെടുന്ന റായിഡുവിനെ ടീമില്‍ എടുക്കണം. ടീമില്‍ ഉണ്ടാകില്ല എന്ന് കരുതിയ ഉമേഷ് യാദവും ടീമിലെത്തണം. ടീമില്‍ സ്ഥാനം ഉറപ്പുള്ളവര്‍ ഇവരാണ്. മറ്റ് കുറച്ചുപേര്‍ ചിലപ്പോള്‍ കളിച്ചേക്കും, ഉറപ്പ് പറയാന്‍ പറ്റില്ല.

 ക്യാപ്റ്റന്‍ ധോണി കൂള്‍ അല്ല

ക്യാപ്റ്റന്‍ ധോണി കൂള്‍ അല്ല

ക്യാപ്റ്റനാണ് ധോണി. അതുകൊണ്ട് തന്നെ ടീമില്‍ സ്ഥാനം ഉറപ്പുമാണ്. 11 കളിക്കാര്‍ ആരൊക്കെയെന്ന് മാത്രമല്ല, ടീമില്‍ തന്റെ സ്ഥാനവും ധോണി ഇരുത്തി ചിന്തിക്കേണ്ട വിഷയമാണ്. സന്നാഹ മത്സരത്തില്‍ ഇന്ത്യ പതറുമ്പോള്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ നേരിട്ട ആദ്യ പന്തില്‍ ഔട്ടായി.

വിരാട് കോലിയും ഉറപ്പ്

വിരാട് കോലിയും ഉറപ്പ്

ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റില്‍ മിന്നിത്തിളങ്ങിയ വിരാട് കോലിയുടെ നിഴല്‍ മാത്രമാണ് ഏകദിനങ്ങളില്‍ കാണുന്നത്. ലോകകപ്പ് പോലൊരു വേദിയില്‍ കോലി ഫോമൗട്ടാകുന്നത് ഇന്ത്യക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ലോകകപ്പ് മുഴുവന്‍ ഫോമൗട്ടായാലും കോലി അവസാന 1 1ല്‍ ഉണ്ടാകുമെന്നത് വേറെ കാര്യം

 രോഹിത് ശര്‍മ കൊള്ളാം

രോഹിത് ശര്‍മ കൊള്ളാം

ടീമിന്റെ നിലവിലെ ഫോം വെച്ച് നോക്കിയാല്‍ ഓപ്പണിംഗില്‍ രോഹിത് ശര്‍മയുടെ സ്ഥാനത്തിന് കുലുക്കമില്ല. ഫോമിലെത്തിയാല്‍ കളി ഒറ്റയ്ക്ക് തിരിക്കാന്‍ കഴിയുന്ന രോഹിതിനെ വിശ്വസിക്കാം.

റെയ്‌ന ഇല്ലാതെ പിന്നെ

റെയ്‌ന ഇല്ലാതെ പിന്നെ

മധ്യനിരയിലെ പരിചയസമ്പന്നന്‍ മാത്രമല്ല ധോണിയുടെ ഇഷ്ടക്കാരന്‍ കൂടിയാണ് റെയ്‌ന. ബാറ്റിംഗില്‍ പഴയ മിന്നലാട്ടങ്ങള്‍ തിരിച്ചെത്തിയാല്‍ ഏതൊരു ടീമിനും റെയ്‌നയെ ഒഴിവാക്കാനാവില്ല. കഴിഞ്ഞ ലോകകപ്പില്‍ യുവരാജ് കളിച്ച റോള്‍ ഇത്തവണ റെയ്‌നക്കാണ്.

രഹാനെയെ ഒഴിവാക്കരുത്

രഹാനെയെ ഒഴിവാക്കരുത്

കളിയാണ് കാര്യമെങ്കില്‍ ടീമില്‍ ആദ്യം പറയേണ്ട പേര് അജിന്‍ക്യ രഹാനെ എന്ന ഈ മുംബൈക്കാരന്റേതാണ്. സന്നാഹ മത്സരത്തിലും രഹാനെ അത് തെളിയിച്ചു.

ശിഖര്‍ ധവാന്‍ പെറ്റാണ്

ശിഖര്‍ ധവാന്‍ പെറ്റാണ്

എത്ര ഫോമിലല്ലെങ്കിലും ധോണിയുടെ ടീമില്‍ ധവാന്‍ ഉണ്ടാകും. അതങ്ങനെയാണ്. സന്നാഹ മത്സരത്തിലെ ഫിഫ്റ്റി കൂടിയായതോടെ ഓപ്പണിംഗിന് ആര് എന്ന ചോദ്യത്തിനേ പ്രസക്തിയില്ല.

റായിഡു അര്‍ഹിക്കുന്നു

റായിഡു അര്‍ഹിക്കുന്നു

ധോണിയില്ലെങ്കില്‍ ഒരുപക്ഷേ കീപ്പര്‍ - ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായിഡുവിന് അവസരം കിട്ടിയേനെ. സന്നാഹമത്സരത്തിലെ അടി കണ്ടാല്‍ റായിഡുവിനെ ടീമില്‍ എടുക്കണം എന്ന് തന്നെ തോന്നും. പക്ഷേ സാധ്യത വളരെ കുറവ്.

അശ്വിന്‍ വിശ്വസ്തന്‍

അശ്വിന്‍ വിശ്വസ്തന്‍

ഐ പി എല്ലിലായാലും ഇന്ത്യന്‍ ടീമിലായാലും ഏത് പ്രധാന കളിയിലും ധോണിയുടെ വിശ്വസ്തനാണ് അശ്വിന്‍.

Story first published: Monday, February 9, 2015, 10:08 [IST]
Other articles published on Feb 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+