Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒത്തുകളി: ധോണി പറഞ്ഞ കള്ളങ്ങള്‍

ചെന്നൈ: വിവാദമായ ഐ പി എല്‍ ഒത്തുകളിക്കേസില്‍ അന്വേഷണ കമ്മീഷന് മുമ്പാതെ ധോണി കള്ളം പറഞ്ഞോ. പറഞ്ഞു എന്ന് വേണം കരുതാന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം മേധാവികളില്‍ ഒരാളായ ഗുരുനാഥ് മെയ്യപ്പനെ രക്ഷിക്കാന്‍ വേണ്ടിയാണ് ധോണി കള്ളം പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ്യപ്പന്‍ ഒരു ക്രിക്കറ്റ് തല്‍പരന്‍ മാത്രമാണ് എന്നാണ് ധോണി കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മീഷന് കൊടുത്ത മൊഴി.

എന്നാല്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍ കൂടിയാ മെയ്യപ്പന്‍ ചെന്നൈ ടീം മേധാവികളില്‍ ഒരാളായിരുന്നു എന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. ധോണി മാത്രമല്ല, ശ്രീനിവാസന്‍ അടക്കമുള്ള ഇന്ത്യ സിമന്റ്‌സ് ഉടമസ്ഥരെല്ലാം കമ്മീഷന് മൊഴി കൊടുത്തത് മെയ്യപ്പന്‍ ചെന്നൈ ടീം ഉടമയല്ല എന്ന് തന്നെയാണ്. കൂടുതല്‍ വായിക്കൂ.

മെയ്യപ്പനെ രക്ഷിക്കാന്‍ ധോണി ശ്രമിച്ചു

മെയ്യപ്പനെ രക്ഷിക്കാന്‍ ധോണി ശ്രമിച്ചു

അന്വേഷണ കമ്മീഷന് മുമ്പാകെ ധോണി തെറ്റായ മൊഴി കൊടുത്തത് തെളിയിക്കുന്നത് ഗുരുനാഥ് മെയ്യപ്പനെ രക്ഷിക്കാന്‍ ധോണി ശ്രമിച്ചു എന്ന് തന്നെയാണ്. പക്ഷേ എന്തിന്.

ധോണിയും മെയ്യപ്പനും തമ്മില്‍ എന്ത്

ധോണിയും മെയ്യപ്പനും തമ്മില്‍ എന്ത്

എം എസ് ധോണിയും വാതുവെപ്പുകാരുമായി ബന്ധപ്പെട്ടു എന്ന് റിപ്പോര്‍ട്ടുള്ള മെയ്യപ്പനും തമ്മില്‍ എന്താണ് ബന്ധം. ചെന്നൈ ടീമിന്റെ ക്യാപ്റ്റന്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയാണ് എം എസ് ധോണി

സമ്മര്‍ദ്ദമോ

സമ്മര്‍ദ്ദമോ

ധോണി മാത്രമല്ല, ഇന്ത്യ സിമന്റ്‌സ് ഉടമസ്ഥരെല്ലാം മൊഴി കൊടുത്തത് മെയ്യപ്പന്‍ ചെന്നൈ ടീം ഉടമയല്ല എന്നാണ്. എന്ന് വെച്ചാല്‍ ആസൂത്രിതമായ ഒരു നുണയായിരുന്നു ഇതെന്ന് വ്യക്തം. തീര്‍ച്ചയായും ചെന്നൈ ക്യാപ്റ്റനും ഈ സമ്മര്‍ദ്ദം ഉണ്ടായിരുന്നിരിക്കാം.

സത്യം പക്ഷേ അതല്ല

സത്യം പക്ഷേ അതല്ല

ഗുരുനാഥ് മെയ്യപ്പന്‍ ചെന്നൈ ടീമിന്റെ ഭാഗമായിരുന്നു എന്നാണ് കോഴക്കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. പിന്നെങ്ങനെയാണ് മെയ്യപ്പന്‍ ടീമിന്റെ ആരുമല്ലാതായത്.

എഡിറ്റ് ചെയ്തു, ട്വിറ്ററില്‍ പോലും

എഡിറ്റ് ചെയ്തു, ട്വിറ്ററില്‍ പോലും

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സി ഇ ഒ ആയിരുന്ന മെയ്യപ്പനെ പെട്ടെന്ന് ഒരു ദിവസം ആ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. കോഴവിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. ട്വിറ്റര്‍ അക്കൗണ്ടില്‍ പോലും ഈ എഡിറ്റിംഗ് നടന്നു.

എല്ലാ കളികള്‍ക്കും മെയ്യപ്പന്‍

എല്ലാ കളികള്‍ക്കും മെയ്യപ്പന്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എല്ലാ കളികളിലും മെയ്യപ്പന്‍ എത്തുമായിരുന്നു. ധോണി പറഞ്ഞത് പോലെ വെറും ക്രിക്കറ്റ് താല്‍പര്യമാണെങ്കില്‍ അത് മാരകമായ താല്‍പര്യം തന്നെ സമ്മതിക്കാതെ വയ്യ.

ആരാണ് ആ രണ്ട് പേര്‍

ആരാണ് ആ രണ്ട് പേര്‍

ചെന്നൈ ടീമിന്റെ ഉടമയായ മെയ്യപ്പന്‍ രണ്ട് പേരെ സ്ഥിരമായി ഹോട്ടല്‍ മുറിയില്‍ വെച്ച് കാണാറുണ്ടായിരുന്നു എന്ന് കമ്മീഷന്‍ പറയുന്നു. ആരാണ് ആ രണ്ട് പേര്‍.

Story first published: Wednesday, November 19, 2014, 10:05 [IST]
Other articles published on Nov 19, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+