Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ പുത്തന്‍ ഹെയര്‍ സ്റ്റൈല്‍

ദില്ലി: മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ടീമില്‍ ആദ്യം ഇടം നേടിയപ്പോഴുണ്ടായിരുന്ന രൂപം ഓര്‍ക്കുന്നുണ്ടോ..? തോളൊപ്പം മുടി നീട്ടി വളര്‍ത്തിയ ഒരു ശാന്തനായ ചെറുപ്പക്കാരന്‍.കരിയര്‍ഗ്രാഫ് ഉയര്‍ന്നപ്പോള്‍ ധോണിയുടെ ഹെയര്‍ സ്‌റ്റൈലും മാറിമാറിവന്നു. ഒടുവില്‍ കുറ്റിമുടിയായി.

ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫ് ട്വന്റി ട്വന്റിയില്‍ ഞെട്ടിപ്പിക്കുന്ന ഹെയര്‍ സ്റ്റൈലുമായി ധോണി വീണ്ടും രംഗത്തെത്തിയിരിക്കുന്നു. തലയുടെ രണ്ട് വശങ്ങളും വടിച്ച് വൃത്തിയാക്കി, നടുവില്‍ മാത്രം നീളത്തില്‍ മുടി. കണ്ടാല്‍ ഒരു റോക്ക് സ്റ്റാര്‍ ലുക്ക്.

MS Dhoni

പരുക്കന്‍ ഷോട്ടകളുതിര്‍ത്ത് ഗ്രൗണ്ടില്‍ അക്ഷോഭ്യനായി നിന്നിരുന്ന ധോണി എന്ന തുടക്കക്കാരന്റെ ഏറ്റവും വലിയ ആകര്‍ഷണീയത ആ നീളന്‍ മുടിയായിരുന്നു. എതിര്‍ ടീമിന്റെ ബൗളര്‍മാരെ അടിച്ച് ബൗണ്ടറി കടത്തുന്ന ബാറ്റ്‌സ്മാനേക്കാള്‍ ആരാധകര്‍ക്ക് ഹരമായിരുന്നതും ആ നീളന്‍ മുടി തന്നെ. എന്തിന്, അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് വരെ ധോണിയുടെ ഹെയര്‍ സ്‌റ്റൈലിനെ പുകഴ്ത്തി. ആരാധകര്‍ ധോണിയെ അനുകരിച്ച് മുടി വളര്‍ത്താനും തുടങ്ങി.

കളിക്കളത്തില്‍ ഉത്തരവാദിത്തങ്ങള്‍ കൂടിത്തുടങ്ങിപ്പോഴാണ് ധോണി മുടിമുറിച്ചത്. പിന്നെ വലിയ മാറ്റങ്ങളില്ലാതെ തുടരുകയായിരുന്നു. അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള ഈ റോക്ക് സ്റ്റാര്‍ സ്‌റ്റൈല്‍. ഇനി ഇതാവും ആരാധകര്‍ അനുകരിക്കുക എന്ന് ഏതാണ്ട് ഉറപ്പാണ്.

Story first published: Monday, September 23, 2013, 10:26 [IST]
Other articles published on Sep 23, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+