Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രൗണ്ടിലെ 'സ്ട്രീറ്റ് ക്ലാഷിന്' പിന്നില്‍.. ധോണി തന്നെ പറയുന്നു...

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തില്‍ ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനെ ഇടിച്ച് താഴെയിട്ട സംഭവത്തില്‍ ന്യായീകരണവുമായി ധോണി. താന്‍ റണ്‍സെടുക്കാനുള്ള ഏറ്റവും അടുത്ത വഴിയിലൂടെയുള്ള ഓട്ടത്തിലായിരുന്നു. മുസ്താഫിസുര്‍ റഹ്മാനാണ് എന്റെ മുന്നില്‍ കയറിനിന്നത്. അയാള്‍ മാറുമെന്ന് ഞാനും ഞാന്‍ വഴിമാറി ഓടുമെന്ന് അയാളും കരുതി. എന്നാല്‍ രണ്ടും സംഭവിച്ചില്ല.

ഇത്തരം സംഭവങ്ങള്‍ ക്രിക്കറ്റില്‍ സാധാരണമാണ് എന്നാണ് ധോണി പറയുന്നത്. ഇതാദ്യമായിട്ടല്ല ഇങ്ങനെ നടക്കുന്നത്. താന്‍ വഴി മാറി ഓടിയിരുന്നെങ്കില്‍ റണ്ണൗട്ടാകാനുള്ള സാധ്യത കൂടുതലായിരുന്നു. മുസ്താഫിസുര്‍ റഹ്മാനും തനിക്കും അപകടമൊന്നും പറ്റാത്തത് ഭാഗ്യമായി. രണ്ടുപേരും മാറുമെന്ന് രണ്ടുപേരും വിചാരിച്ചു. എന്നാല്‍ അതുണ്ടായില്ല, സ്ട്രീറ്റ് ക്ലാഷ് എന്നൊക്കെ വിളിക്കാവുന്ന അവസ്ഥയിലാണ് അത് അവസാനിച്ചത് - ധോണി പറഞ്ഞു.

dhoni

അതേസമയം, ഇത് വലിയ കാര്യമാക്കേണ്ടതില്ല എന്ന തരത്തിലാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസയും പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ ക്രിക്കറ്റില്‍ സാധാരണമാണ്. കളിക്ക് ശേഷം അങ്ങോട്ടും ഇങ്ങോട്ടും കൈ കൊടുത്താണ് കളിക്കാര്‍ പിരിഞ്ഞത്. ഇതില്‍ അസ്വഭാവികമായി ഒന്നും ഇല്ല - മൊര്‍ത്താസയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ പന്തെറിഞ്ഞ ശേഷം, റണ്ണെടുക്കാന്‍ വേണ്ടി ഓടുന്ന ധോണിയുടെ വഴിയില്‍ കയറി നിന്നപ്പോഴാണ് റഹ്മാന് ധോണിയുടെ ഇടി കിട്ടിയത്. ഓവര്‍ പൂര്‍ത്തിയാക്കാനാകാതെ റഹ്മാന്‍ പവലിയനിലേക്ക് പോയി. ധോണി റഹ്മാനെ ബോധപൂര്‍വ്വം ഇടിച്ചു എന്ന തരത്തിലായിരുന്നു ബംഗ്ലാദേശ് ആരാധകര്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.

Story first published: Friday, June 19, 2015, 13:40 [IST]
Other articles published on Jun 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+