Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

10 പന്ത്; ധോണിക്ക് 6 സിക്‌സും 4 ഫോറും!

ധാക്ക: തലക്കെട്ട് കണ്ട് ഏതെങ്കിലും അന്താരാഷ്ട്ര മത്സരത്തിലാണ് ധോണി ഈ വെടിക്കെട്ട് നടത്തിയതെന്ന് കരുതിയെങ്കില്‍ തെറ്റി. അന്താരാഷ്ട്രം പോയിട്ട് ഇതൊരു മത്സരമേ ആയിരുന്നില്ല. ട്വന്റി 20 ലോകകപ്പിനുള്ള നെറ്റ് പ്രാക്ടീസിനിടെ ലെഗ് സ്പിന്നര്‍ അമിത് മിശ്രയ്‌ക്കെതിരെയായിരുന്നു ക്യാപ്റ്റന്‍ ധോണിയുടെ ഈ പരാക്രമം.

പന്ത് പന്തുകളാണ് ധോണി മിശ്രയ്‌ക്കെതിരെ കളിച്ചത്. ഇതില്‍ ആറെണ്ണം കൂറ്റന്‍ സിക്‌സറുകള്‍. നാലെണ്ണം ഉറപ്പായ ബൗണ്ടറികള്‍. എന്തുകൊണ്ടാണ് മിശ്രയെ പ്ലെയിംഗ് ഇലവനില്‍ എടുക്കാത്തത് എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി പോലെയായിരുന്നു ധോണിയുടെ ബാറ്റിംഗ്. ആര്‍ അശ്വിനാണ് ധോണിയുടെ ഫേവറിറ്റ് സ്പിന്നര്‍. ഹര്‍ഭജന്‍ സിംഗ്, പ്രഗ്യാന്‍ ഓജ തുടങ്ങിയവരാണ് ധോണിയുടെ അശ്വിന്‍ പ്രേമത്തിന്റെ ഫലമായി ടീമിന് പുറത്ത് ഇരിക്കുന്നത്.

dhawan

തന്റെ പ്രതാപകാലത്ത് കൊല്‍ക്കത്തയുടെ രാജകുമാരന്‍ സൗരവ് ഗാംഗുലിയും ഇതുപോലൊരു വെടിക്കെട്ട് നടത്തിയിട്ടുണ്ട്. ലെഗ് സ്പിന്നര്‍ മുരളി കാര്‍ത്തിക്കായിരുന്നു ഗാംഗുലിയുടെ ഇര. തുടര്‍ച്ചയായി ആറ് സിക്‌സറുകളായിരുന്നു അന്ന് ക്യാപ്റ്റനായ ഗാംഗുലി അടിച്ചത്. വെറും എട്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രം കളിച്ച് കാര്‍ത്തിക്കിന്റെ ടെസ്റ്റ് കരിയര്‍ തീര്‍ന്നുപോയതിന് പിന്നില്‍ ഗാംഗുലിയുടെ കടന്നാക്രമണമായിരുന്നു എന്ന് കരുതുന്നവര്‍ ഏറെയുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ പരിശീലന മത്സരത്തില്‍ മൂന്ന് പന്തില്‍ 6 റണ്‍സ് വേണം എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ പോലും ബാറ്റിംഗിന് ധോണി എത്തിയിരുന്നില്ല. മൂന്നാം പന്തില്‍ ബിന്നി പുറത്താകുമ്പോള്‍ മൂന്ന് പന്തില്‍ ആറ് റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ധോണി ക്രീസിലെത്തി കളി ജയിപ്പിക്കും എന്ന് ആരാധര്‍ കരുതിയെങ്കിലും വന്നത് കുമാര്‍, അഞ്ചാം പന്തില്‍ കുമാര്‍ പുറത്തായപ്പോള്‍ ക്രീസിലെത്തിയ മിശ്രയും ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.

Story first published: Wednesday, March 19, 2014, 12:22 [IST]
Other articles published on Mar 19, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+