സിക്‌സറുകളുടെ രാജാവായി ധോണി; ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ്
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് പുതിയ റെക്കോര്‍ഡ്. ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ധോണി സ്വന്തമാക്കിയത്. ബാംഗ്ലൂരിനെതിരായ പ്രകടനത്തോടെ ധോണിയുടെ അക്കൗണ്ടില്‍ 203 സിക്‌സറുകളായി.
ഐപിഎല്ലില്‍ 323 സിക്‌സറുകളടിച്ച ക്രിസ് ഗെയ്‌ലാണ് ഒന്നാം സ്ഥാനത്ത്. 204 സിക്‌സറുകളുമായി എബി ഡിവില്ലിയേഴ്‌സ് രണ്ടാം സ്ഥാനത്തുണ്ട്. ധോണിക്കുപിന്നിലുള്ള ഇന്ത്യന്‍താരം സുരേഷ് റെയ്‌നയും രോഹിത് ശര്‍മയുമാണ്. ഇരുവരും 190 സിക്‌സറുകളടിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ പ്രകടനത്തോടെ ധോണി ഐപിഎല്ലില്‍ 4000 റണ്‍സും പൂര്‍ത്തിയാക്കി.

ബാംഗ്ലൂരിനെതിരായ പ്രകടനം
ഐപിഎല്‍ പുതിയ സീസണില്‍ ധോണി മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. 9 മത്സരങ്ങളില്‍നിന്നും 314 റണ്‍സ് നേടിക്കഴിഞ്ഞു. 48 പന്തില്‍ നിന്നും 84 റണ്‍സെടുത്ത ബാംഗ്ലൂരിനെതിരായ പ്രകടനമാണ് കരിയറിലെ മികച്ചത്. നേരത്തെ ഈ സീസണില്‍ തന്നെ നേടിയ 75 റണ്‍സ് ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സെടുത്തും ധോണി താരമായി.

തോല്‍വിക്ക് ധോണിയുടെ വിശദീകരണം
ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും ചെന്നൈ 1 റണ്‍സിന് തോറ്റിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടണമെന്ന് മത്സരശേഷം ധോണി പറഞ്ഞു. തുടക്കത്തില്‍ വിക്കറ്റുകള്‍ വീണാല്‍ മധ്യനിരതാരങ്ങള്‍ക്ക് സമ്മര്‍ദ്ദമേറും. പുതിയ ബാറ്റ്‌സ്മാന് ക്രീസില്‍ നിലയുറപ്പിക്കാന്‍ സമയമെടുക്കും. അതുകൊണ്ടുതന്നെ അവസാനംവരെ കളിക്കുക പ്രധാനമാണെന്നും ധോണി വ്യക്തമാക്കി.

ബാംഗ്ലൂര്‍ ചെന്നൈ മത്സരം
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴു വിക്കറ്റിന് 161 റണ്‍സാണ് നേടിയത്. മറുപടിയില്‍ ധോണി കസറിയെങ്കിലും കൈയെത്തുംദൂരത്ത് ജയം വഴുതിപ്പോവുകയായിരുന്നു. അമ്പാട്ടി റായുഡു (29), രവീന്ദ്ര ജഡേജ (11) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ആര്‍സിബിക്കു വേണ്ടി ഡെയ്ല്‍ സറ്റെയ്നും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications