Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തല ധോണിക്ക് കയ്യടിച്ച് ചെന്നൈ കാണികള്‍.. കാര്യമുണ്ടോ.. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കളിക്കുമോ?

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണെങ്കിലും എം എസ് ധോണിയാണ് ചെന്നൈയിലെ കാണികള്‍ക്ക് തല. ഓസ്‌ട്രേലിയ്‌ക്കെതിരെ ഒന്നാം ഏകദിനം കളിക്കാനായി ചെന്നൈയിലെത്തിയ ധോണിക്ക് വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. കാരണമുണ്ട്, ചെന്നൈയുടെ സ്വന്തം ഐ പി എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് ധോണി. എട്ട് സീസണില്‍ സി എസ് കെയെ ജയിപ്പിച്ച ധോണി അവരെ രണ്ട് വട്ടം ചാമ്പ്യന്മാരാക്കുകയും ചെയ്തു.

ഒത്തുകളിക്കേസില്‍ സി എസ് കെ രണ്ട് വര്‍ഷത്തേക്ക് വിലപ്പെട്ടതോടെയാണ് ധോണി ആദ്യമായി ചെന്നൈ അല്ലാത്ത ഒരു ടീമിന് വേണ്ടി ഐ പി എല്‍ കളിച്ചത്. റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന് വേണ്ടി. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐ പി എല്ലിലേക്ക് തിരിച്ചെത്തുകയാണ് 2018 സീസണോടെ. അപ്പോഴും ധോണി തങ്ങളെ നയിക്കാന്‍ കൂടെയുണ്ടാകും എന്നാണ് സി എസ് കെ ഫാന്‍സിന്റെ പ്രതീക്ഷ.

dhoni

എന്നാല്‍ ഈ പ്രതീക്ഷ സാധ്യമാകും എന്ന് 100 ശതമാനം ഉറപ്പ് നല്‍കാന്‍ ആര്‍ക്കും പറ്റില്ല എന്നതാണ് സത്യം. ഐ പി എല്ലില്‍ അടുത്ത വര്‍ഷം ഓപ്പണ്‍ ലേലം നടക്കാന്‍ നേരിയ സാധ്യതയുണ്ട്. ആദ്യത്തെ 10 വര്‍ഷം കഴിഞ്ഞാല്‍ ടീമിലെ എല്ലാ കളിക്കാരെയും റിലീസ് ചെയ്യണം എന്നാണ് ഐ പി എല്‍ തുടങ്ങുമ്പോള്‍ ഉള്ള വ്യവസ്ഥ.

ഇതിന് ആകെയുള്ള എട്ട് ടീമില്‍ ആറ് ടീമുകള്‍ക്കും താല്‍പര്യമില്ല. രണ്ടോ മൂന്നോ താരങ്ങളെ എങ്കിലും നിലനിര്‍ത്താനാകും ടീമുകളുടെ ശ്രമം. അങ്ങനെ വന്നാല്‍ ധോണിക്ക് ചെന്നൈയില്‍ തുടരാം. അല്ല ഓപ്പണ്‍ ലേലമാണെങ്കില്‍ ധോണി അടുത്ത സീസണില്‍ ഏത് ടീമിന് വേണ്ടി ഐ പി എല്‍ കളിക്കും എന്ന കാര്യം കണ്ട് തന്നെ അറിയേണ്ടി വരും.

Story first published: Tuesday, September 19, 2017, 17:09 [IST]
Other articles published on Sep 19, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+