Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങ്ങില്‍ മോശം പ്രകടനം; ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണമെന്ന് ഗാവസ്‌കര്‍

ധോണിക്കെതിരെ ആഞ്ഞടിച്ച് സുനില്‍ ഗാവസ്‌കര്‍ | Oneindia Malayalam

ദുബായ്: ഏകദിന ക്രിക്കറ്റില്‍ മോശം ഫോമില്‍ തുടരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണമെന്ന് സുനില്‍ ഗാവസ്‌കര്‍. ധോണി ആഭ്യന്തര ക്രിക്കറ്റിലേക്കും ചതുര്‍ദിന ക്രിക്കറ്റിലേക്കും മടങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജാര്‍ഖണ്ഡലെ യുവ താരങ്ങള്‍ക്ക് ഏറെ പ്രചോദനമേകാന്‍ ധോണിക്ക് കഴിയുമെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

ധോണി ജാര്‍ഖണ്ഡ് ടീമിനൊപ്പം സഞ്ചരിക്കാറുള്ളതായി തനിക്കറിയാം. എന്നാല്‍, ടീമിനൊപ്പം കളിക്കുന്നത് വ്യത്യസ്തമായ അനുഭവമാണ്. യുവകളിക്കാര്‍ക്ക് പ്രചോദനമേകാന്‍ കഴിയുന്ന താരമാണ് ധോണി. അതുവഴി ഭാവി താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാവസ്‌കര്‍ പറഞ്ഞു. ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലും ധോണി മോശം പ്രകടനം കാഴ്ചവെക്കുമ്പോഴാണ് മുന്‍താരം തന്റെ അഭിപ്രായം പങ്കവെച്ചത്.

sunilgavaskar

ദേശീയ ടീമില്‍ പ്രകടനം മോശമാകുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തി ഫോം കണ്ടെത്തിയ താരങ്ങളുണ്ട്. എന്നാല്‍, ധോണി ഇതുവരെ അതിന് തയ്യാറെടുത്തിട്ടില്ല. ഇപ്പോഴത്തെ ഫോമില്‍ തുടര്‍ന്നാല്‍ ലോകകപ്പ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് മാറിചിന്തിക്കേണ്ടിവരും. അതേസമയം, വിക്കറ്റ് കീപ്പിങ്ങിലും കളിക്കിടയില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിലും ധോണിയെപ്പോലെ മറ്റൊരു താരം ഇല്ലെന്നതും വസ്തുതയാണ്.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമായിരുന്നു ധോണിയുടേത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി 16 മത്സരങ്ങളില്‍ നിന്നും 455 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതേ ഫോം അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, കഴിഞ്ഞ 9 ഏകദിന മത്സരങ്ങളില്‍നിന്നും 27 റണ്‍സ് ശരാശരിയില്‍ 189 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. മെച്ചപ്പെട്ട സ്‌ട്രൈക്ക് റേറ്റോ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമോ കാഴ്ചവെക്കാന്‍ താരത്തിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ലോകകപ്പോടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Story first published: Friday, September 28, 2018, 9:25 [IST]
Other articles published on Sep 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+