ക്രിക്കറ്റില്‍ തുടരും; വിരമിക്കാനില്ലെന്ന് ധോണി
ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് താന്‍ ഉടന്‍ വിരമിച്ചേക്കുമെന്ന വാര്‍ത്തകള്‍ ധോണി തള്ളിക്കളഞ്ഞു. അടുത്തുവരുന്ന മത്സരങ്ങളും ടൂര്‍ണമെന്റുകളുമാണ് തന്റെ മനസില്‍. വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ലെന്ന് ധോണി പറഞ്ഞു. ട്വന്റി20 ലോകകപ്പിനെക്കുറിച്ചും പിന്നീടുവരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെക്കുറിച്ചുമാണ് താന്‍ ചിന്തിക്കുന്നതെന്ന് ധോണി വ്യക്തമാക്കി.
മത്സരങ്ങളുടെ ദിനങ്ങളാണ് വരുന്നത്. ഏഷ്യാകപ്പ്, ടി20 ലോകകപ്പ്, ഐപിഎല്‍, പിന്നീട് ടെസ്റ്റ് ക്രിക്കറ്റും, ഏകദിന സീരീസ്. ഇതെല്ലാം പടിവാതില്‍ക്കലുള്ളപ്പോള്‍ മറ്റൊന്നും തന്റെ ചിന്തയിലില്ലെന്ന് ധോണി പറഞ്ഞു. അടുത്തിടെ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 സീരീസും, ഇന്ത്യയില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്.

എന്നാല്‍, ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണിയുടെ പ്രകടനം അടുത്തകാലത്ത് അത്ര മികവുള്ളതല്ല. പഴയ ഫോമിന്റെ നിഴല്‍മാത്രമായ ധോണി വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് മുന്‍ കളിക്കാര്‍ പറഞ്ഞിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രം ഇന്ത്യന്‍ ടീമില്‍ നിലനില്‍ക്കുന്നത് മറ്റുകളിക്കാരുടെ അവസരം നഷ്ടപ്പെടുത്തുന്നതാണെന്നും ചിലര്‍ വിമര്‍ശിച്ചു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ധോണി രണ്ടു ലോകകപ്പുകള്‍ ഇന്ത്യയ്ക്കു നേടിക്കൊടുത്തിരുന്നു. കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചെങ്കിലും ഏകദിനത്തിലും ടി20യിലും ഇന്ത്യയെ നയിക്കുന്നത് ധോണിതന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications