Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ഏപ്രില്‍ ഫൂള്‍ തമാശകള്‍

റാഞ്ചി: ക്രിക്കറ്റ് ആരാധകര്‍ക്കായി രണ്ട് വാര്‍ത്തകളാണ് ഏപ്രില്‍ ഫൂളിന്റെ ചെലവില്‍ എം എസ് ധോണിയുടെ പേരില്‍ കിട്ടിയത്. ഒന്ന് സാക്ഷി ധോണിയുടെ ഗര്‍ഭം. രണ്ടാമത്തേത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണിയുടെ വിരമിക്കല്‍. ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി കപ്പിള്‍സിന്റെ പേരിലായതിനാല്‍ തന്നെ വാര്‍ത്ത നന്നായി ഓടി.

എന്നാല്‍ സാക്ഷി ധോണിക്ക് ഗര്‍ഭം എന്ന വാര്‍ത്ത കേട്ട് ആദ്യം ഞെട്ടിയത് സാക്ഷാല്‍ സാക്ഷി തന്നെയായിരുന്നു. വൗ, ഗര്‍ഭമോ എനിക്കോ എന്നായിരുന്നു മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ സാക്ഷി പ്രതികരിച്ചത്. ഏപ്രില്‍ ഫൂളാക്കാന്‍ വേണ്ടി ആരോ തട്ടിവിട്ട വാര്‍ത്തയാണെന്ന് പറഞ്ഞ സാക്ഷി, ആശംസകള്‍ അറിയിച്ചവരോട് നന്ദി പറയാനും മറന്നില്ല.

dhoni

സാക്ഷി ധോണി ഗര്‍ഭിണിയാണ് എന്നും ജൂലൈയില്‍ കുഞ്ഞ് ജനിക്കും എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. 2010 ലാണ് മിസ്റ്റര്‍ ഇന്ത്യന്‍ ക്രിക്കറ്റ് മഹേന്ദ്ര സിംഗ് ധോണിയും സാക്ഷി ധോണിയും വിവാഹിതരായത്. ഐ പി എല്‍ കോഴക്കേസ് പോലുള്ള വിവാദങ്ങളിലൂടെയും ക്രിക്കറ്റ് വിജയങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ് ഈ ഗ്ലാമര്‍ ദമ്പതികള്‍.

ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു എന്നായിരുന്നു രണ്ടാമത്തെ വാര്‍ത്ത. ഇക്കാര്യം മുന്‍ ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസനുമായി ധോണി സംസാരിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോഴവിവാദത്തിന്റെ പശ്ചാത്തലത്തിലാണത്രെ ഈ തീരുമാനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ഐ പി എല്‍ പോലുള്ള ആഭ്യന്തര കളികളില്‍ ശ്രദ്ധിക്കാനണത്രെ ധോണിയുടെ തീരുമാനം. എന്തായാലും ഈ വാര്‍ത്ത ധോണി ഇതുവരെ നിഷേധിച്ചിട്ടില്ല.

Story first published: Thursday, April 3, 2014, 9:57 [IST]
Other articles published on Apr 3, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+