Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈനികര്‍ക്ക് ആദരവുമായി ധോണി; സല്യൂട്ടടിച്ച് ട്വിറ്റര്‍

സൈനികര്‍ക്ക് ആദരവുമായി ധോണിയുടെ ഗ്ലൗവ്‌സ്

ലണ്ടന്‍: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എം.എസ്.ധോണിയുടെ ഗ്ലൗവ്‌സാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍, സൈനികരുടെ ത്യാഗത്തിന് ആദരമര്‍പ്പിക്കുന്ന ചിഹ്നമുള്ള ഗ്ലൗവ്‌സ് അണിഞ്ഞ് ധോണിയുടെ ചിത്രമാണ് ട്വിറ്റര്‍ ഏറ്റെടുത്തിരിക്കുന്നത്.

dhoni

ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലെ പഹ്‌ലെക്കോയെ സ്റ്റംപ് ചെയ്യുമ്പോഴാണ് ധോണിയുടെ ഗ്ലൗവ്‌സ് ക്യാമറയില്‍ വ്യക്തമായി പതിഞ്ഞത്. ഈ ചിത്രം നിരവധി പേരാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ അര്‍ധസേനയുടെ മുദ്രയാണ് ധോണിയുടെ ഗ്ലൗവ്‌സില്‍ പതിപ്പിച്ചിരിക്കുന്നത്.

2011-ല്‍ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ധോണിക്ക് രാജ്യം ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയിരുന്നു. അര്‍ധസേനയക്കെപ്പം ധോണി കുറച്ചുകാലം പരിശീലനത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.

സൈന്യത്തോടുള്ള മുന്‍ ഇന്ത്യന്‍ നായകന്റെ സ്‌നേഹം ഏല്ലാവര്‍ക്കും അറിയുന്നതാണ്. സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹം അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുമുണ്ട്. നേരത്തേ ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന മത്സരത്തില്‍ ധോണിയും മറ്റു ഇന്ത്യന്‍ ടീമംഗങ്ങളും സൈനിക തൊപ്പി ധരിച്ചിരുന്നു. ഫെബ്രുവരി 14-ന് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചായിരുന്നു ഇത്.

Story first published: Thursday, June 6, 2019, 12:45 [IST]
Other articles published on Jun 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+