Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഹീ.. സിവ അച്ഛന്‍ ധോണിയെ വിളിക്കുന്നു.. സൂപ്പര്‍ ക്യൂട്ട് വീഡിയോ കാണൂ...

തന്നെ കാണുമ്പോള്‍ അച്ഛനാണ് എന്ന് മകള്‍ സിവയ്ക്ക് തോന്നുന്നില്ല എന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. പാവം സിവയെ പറഞ്ഞിട്ട് കാര്യമില്ല. വീട്ടില്‍ ധോണിയെ കണ്ട് പരിചയമുണ്ടെങ്കിലല്ലേ തന്റെ ആരെങ്കിലുമാണ് എന്ന് കുട്ടിക്ക് തോന്നൂ. സിവ ജനിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് ഓസ്‌ട്രേലിയന്‍ ടൂര്‍ തീര്‍ന്ന് ധോണി വീട്ടിലെത്തിയത്. മകളോടൊപ്പം ആവശ്യത്തിന് സമയം ചെലവഴിക്കാന്‍ അതിന് ശേഷവും ധോണിക്ക് പറ്റിയില്ല.

Read Also: അശ്വിനും ഓവര്‍സീസ് സെഞ്ചുറി.. ധോണിയെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യല്‍ മീഡിയ...!

എന്നാല്‍ ഇപ്പോള്‍ ധോണിയുടെ പ്രയാസമെല്ലാം തീര്‍ന്നു. ടെസ്റ്റില്‍ നിന്നും വിരമിച്ച ക്യാപ്റ്റന് മകളോടൊപ്പം ഇഷ്ടം പോലെ സമയം ചെലവഴിക്കാന്‍ കിട്ടുന്നുണ്ട്. ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പരയുമായി വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുമ്പോള്‍ മകളോടൊപ്പം കളിച്ച് തിമിര്‍ക്കുകയാണ് ധോണി. രണ്ടുപേരും കൂടി കളിച്ചു നടക്കുന്ന ഒരു വീഡിയോ അടുത്തിടെ ധോണിയുടെ ഭാര്യ സാക്ഷി ധോണി ഷെയര്‍ ചെയ്തു.

ziva

ധോണിയെ സിവ മഹീ എന്ന് വിളിക്കുന്ന ഒരു ക്യൂട്ട് വീഡിയോ ആണ് സാക്ഷി ഷെയര്‍ ചെയ്തത്. വീഡിയോ മാത്രമല്ല, രണ്ടുപേരും കൂടി ഓരോ ഭാവവ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നതും വീഡിയോയില്‍ ഉണ്ട്. സാക്ഷി ധോണി ഷെയര്‍ ചെയ്ത ഈ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചെറിയൊരു ചിരിയോടെ മാത്രമേ നിങ്ങള്‍ക്കും ഇവരുടെ കളികള്‍ കാണാന്‍ പറ്റൂ.. കാണൂ വീഡിയോ..

Story first published: Wednesday, July 27, 2016, 12:52 [IST]
Other articles published on Jul 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+