Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ അവിഹിത ബന്ധങ്ങള്‍ ബിസിസിഐ അന്വേഷിക്കുന്നു

ദില്ലി: ക്രിക്കറ്റ് കളിക്കൊപ്പം തന്റെ ക്യാപ്റ്റന്‍സിയും പിടിപാടുകളും ഉപയോഗിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി നടത്തുന്ന ബിസിനസുകളെക്കുറിച്ച് ബിസിസിഐ അന്വേഷിക്കുന്നു. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയായ റിഥിയുമായുള്ള ധോണിയുടെ ബിസിനസ് ബന്ധങ്ങളെക്കാറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ധോണിയുടെ അടുത്ത സുഹൃത്തായ അരുണ്‍ പാണ്ഡെയുടെ ഉടമസ്ഥതയിലുള്ളതാണ് റിഥി. കമ്പനിയില്‍ ധോണിക്ക് 15% ഓഹരികളുള്ളതായി അരുണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് 2013ല്‍ തന്നെ ധോണിക്കെതിരെ അന്വേഷണം നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടത് മരവിപ്പിക്കുകയായിരുന്നു.

ms-dhoni

ബിസിസിഐ അച്ചടക്ക സമിതിയാണ് അന്വേഷണം ഇപ്പോള്‍ പൊടിതട്ടിയെടുക്കുന്നത്. എന്നാല്‍, അന്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരിധി നിശ്ചയിച്ചിട്ടില്ല. സ്‌പോര്‍ട് മാനേജ്‌മെന്റുകളുമായി ബിസിസിഐ കരാറിലുള്ള കളിക്കാരന് ഇടപാട് ഉണ്ടാകരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് ധോണി സുഹൃത്തിന്റെ കമ്പനിയില്‍ ഓഹരി സമ്പാദിച്ചിരിക്കുന്നത്.

എന്നാല്‍ ബിസിസിഐയില്‍ ശ്രീനിവാസന്റെ ഭരണമുണ്ടായിരുന്നപ്പോള്‍ ധോണി അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഐപിഎല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്‍ ബിസിസിഐയില്‍ നിന്നും അകന്നതോടെയാണ് ധോണിക്കെതിരായ അന്വേഷണം തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സുമായും റിഥിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യവും അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Sunday, June 21, 2015, 9:14 [IST]
Other articles published on Jun 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+