കോലിക്ക് സമയമായിട്ടില്ല, ധോണി തന്നെ നയിക്കട്ടെ: ദ്രാവിഡ്
ദില്ലി: മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ടീം ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ ധോണി തന്നെയാണെന്നും ധോണിയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ വളര്‍ന്നതെന്നും ദ്രാവിഡ് പറഞ്ഞു.
ധോണിയെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്നും പകരം വീരാട് കോലിയെ നായക സ്ഥാനത്ത് കൊണ്ടുവരണമെന്നും ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റനും മുന്‍ ഇന്ത്യന്‍ കോച്ചുമായ ഇയാന്‍ ചാപ്പന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ടീമിന്റെ നിര്‍ണായക താരമാണ് കോലിയെങ്കിലും അദ്ദേഹത്തെ നായകസ്ഥാനത്തെത്തിക്കാന്‍ സമയമായിട്ടില്ലെന്നും ദ്രാവിഡ് പറയുന്നു.
ഇംഗ്ലണ്ടിലും ആസ്‌ട്രേലിയയിലും ഇന്ത്യന്‍ ടീം തോറ്റത് ധോണിയുടെ കഴിവുകേട് കൊണ്ട് മാത്രമല്ല. ധോണിയ്ക്ക് കീഴില്‍ യുവതാരങ്ങളാണ് അണിനിരന്നത്. അവരെ വച്ച് ധോണി ചെയ്തത് നല്ല ടീം വര്‍ക്കായിരുന്നു- ദ്രാവിഡ് ന്യായീകരിച്ചു. പക്ഷെ ചാപ്പലിന്റെ അഭിപ്രായത്തില്‍ ധോണി മാറണം എന്ന് തന്നെയാണ്. എന്താണ് ചാപ്പല്‍ പറയുന്നതെന്ന് നോക്കൂ...

ടെസ്റ്റില്‍ തുടരെ പരാജയം
വിദേശ രാജ്യങ്ങളിലെ ടെസ്റ്റ് പരമ്പരകളില്‍ തുടരെ പരാജയപ്പെടുന്ന ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ധോണിയെ മാറ്റണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍ പറയുന്നത്.

ധോണിയ്ക്ക് പകരം കോലി
ധോണിയെ മാറ്റി വിരാട് കോലിയെ നിയമിക്കണമെന്നാണ് ചാപ്പലിന്റെ അഭിപ്രായം. ധോണി ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ പരാജയമാണെന്നാണ് ചാപ്പല്‍ പറയുന്നത്.

കോലി മികച്ച കളിക്കാരന്‍
വിദേശ രാജ്യങ്ങളിലെ ടെസ്റ്റ് പരമ്പരകളില്‍ തുടരെ പരാജയപ്പെടുന്ന ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ധോണിയെ മാറ്റണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍ പറയുന്നത്.

ധോണി പരാജയമാണ്
ധോണി ടെസ്റ്റില്‍ പരാജയമാണ്. ക്രിക്കറ്റിന്റെ മറ്റു രൂപങ്ങള്‍ അദ്ദേഹത്തിന് മികവുണ്ട്. യുവതാരമായ കോലി ധോണിയേക്കാളും എന്തുകൊണ്ടും കേമനാണെന്നു പറയാനും ചാപ്പല്‍ മടിച്ചില്ല.

സെലക്ടര്‍മാരുടെ കുഴപ്പം
ശരിയായ സമയത്ത് മികച്ച തീരുമാനമെടുക്കുന്നതില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരാജയമാണെന്ന് ചാപ്പല്‍ വ്യക്തമാക്കി. മോശം പ്രകടനമായാലും ക്യാപ്റ്റന്‍ സ്വയം രാജിവെച്ചുപോകുംവരെ സെലക്ടര്‍മാര്‍ കാത്തുനില്‍ക്കും. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ സെലക്റ്റര്‍മാര്‍ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ക്ലാര്‍ക്കാണ് മികച്ച ക്യാപ്റ്റന്‍
നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്‍ ഓസ്‌ട്രേലിയയുടെ മൈക്കിള്‍ ക്ലാര്‍ക്ക് ആണെന്ന് ചാപ്പല്‍ പറയുന്നു. ധോണിയും സ്മിത്തും കുക്കുമെല്ലാം ക്ലാര്‍ക്കിന് പിറകിലായാണ് സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

ദ്രാവിഡ് പറയുന്നത്
ടീം ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ ധോണി തന്നെയാണെന്നും ധോണിയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ വളര്‍ന്നതെന്നും ദ്രാവിഡ് പറഞ്ഞു.

കോലിക്ക് സമയമായിട്ടില്ല
ടീമിന്റെ നിര്‍ണായക താരമാണ് കോലിയെങ്കിലും അദ്ദേഹത്തെ നായകസ്ഥാനത്തെത്തിക്കാന്‍ സമയമായിട്ടില്ലെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications