Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓരോ ജയത്തിന് ശേഷവും ധോണി സ്റ്റംപ് പിഴുതെടുത്തു, കാരണമിതാണ്

കഴിഞ്ഞ പതിറ്റാണ്ടില്‍ ക്രിക്കറ്റ് കണ്ട പലര്‍ക്കും ഒരു സംശയം മാത്രം ബാക്കിയുണ്ട്. മുന്‍പ് ടീം ഇന്ത്യ ഓരോ മത്സരം ജയിക്കുമ്പോഴും ഒരു സ്റ്റംപ് മാത്രം പിഴുതെടുത്ത് ധോണി കൈവശം വെയ്ക്കുമായിരുന്നു. ഇതെന്തുകൊണ്ടായിരിക്കാം? ഒരിക്കല്‍ ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റംപ് പിഴുതെടുക്കുന്നതിന്റെ 'രഹസ്യം' ധോണി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ചെയ്യാനൊരു 'ജോലി' വേണം. ഇതിന് താരം കണ്ടെത്തിയ മാര്‍ഗ്ഗമാണ് സ്റ്റംപ് ശേഖരണം.

ഓരോ ജയത്തിന് ശേഷവും ധോണി സ്റ്റംപ് പിഴുതെടുത്തു, കാരണമിതാണ്

'കഴിഞ്ഞ കാലങ്ങളില്‍ ശേഖരിച്ച സ്റ്റംപുകള്‍ മുഴുവന്‍ ഞാന്‍ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ സ്റ്റംപുകള്‍ ഏത് മത്സരങ്ങളില്‍ നിന്നുള്ളതാണെന്ന് മാത്രം അറിയില്ല. ഇനിയിപ്പോള്‍ വിരമിച്ചു കഴിഞ്ഞാല്‍ സ്‌പോണ്‍സറുടെ ലോഗോ നോക്കി ഈ സ്റ്റംപുകള്‍ ഏതു മത്സരങ്ങളില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തണം. ക്രിക്കറ്റ് ജീവിതത്തിന് ശേഷം ഇതായിരിക്കും എന്റെ ടൈംപാസ്', നര്‍മ്മം കലര്‍ത്തി ധോണി മുന്‍പ് പറയുകയുണ്ടായി. ഇതേസമയം, ഒരിക്കല്‍ സ്റ്റംപ് പിഴുതെടുക്കാന്‍ ചെന്നപ്പോള്‍ ധോണിയെ അംപയര്‍മാര്‍ തടഞ്ഞ സംഭവുമുണ്ടായിട്ടുണ്ട്. 2015 ലോകകപ്പിലാണിത്.

ടൂര്‍ണമെന്റില്‍ ഇന്ത്യ ആദ്യ മത്സരം ജയിച്ചപ്പോള്‍ പതിവുപോലെ ധോണി സ്റ്റംപ് പിഴുതെടുക്കാന്‍ ചെന്നു. എന്നാല്‍ ധോണിയുടെ വരവ് കണ്ടപ്പോഴേ അംപയര്‍മാര്‍ തടഞ്ഞു. കാരണമെന്തന്നല്ലേ? അന്ന് ലോകകപ്പില്‍ ഉപയോഗിച്ചിരുന്നത് എല്‍ഇഡി ബള്‍ബുകളുള്ള പ്രത്യേക സ്റ്റംപുകളായിരുന്നു. ഇതിന് വലിയ വിലയുണ്ട്. എന്തായാലും ഈ സംഭവത്തിന് ശേഷമാണ് രണ്ടു എല്‍ഇഡി സ്റ്റംപുകള്‍ക്ക് ഇടയ്ക്ക് ഒരു തടി നിര്‍മ്മിത സ്റ്റംപ് വെയ്ക്കുന്ന പതിവ് ഐസിസി തുടങ്ങിയത്.

എന്തായാലും തിരിഞ്ഞുനോക്കുമ്പോള്‍ ക്രിക്കറ്റില്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ചരിത്രമാണ് മുന്‍ ഇന്ത്യന്‍ നായകനായ എംഎസ് ധോണിക്കുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍ അപ്രതീക്ഷിതമായിരുന്നു. ശനിയാഴ്ച്ച ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം ധോണി അറിയിച്ചത്.

'നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇനി വിരമിക്കാന്‍ സമയമായി', ഇന്‍സ്റ്റഗ്രാമില്‍ ധോണി കുറിച്ചു. ഇതേസമയം ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റില്‍ നിന്നും താരം വിരമിച്ചോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മഹേന്ദ്ര സിങ് ധോണി കളിക്കും. ഈ വര്‍ഷവും ചെന്നൈയുടെ നായകന്‍ ധോണിയാണ്.

Story first published: Tuesday, August 18, 2020, 10:59 [IST]
Other articles published on Aug 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+