കട്ടക്ക്: ധോണിക്ക് പിന്തുണയുമായി ഇന്ത്യന്‍ ടീമംഗം സുരേഷ് റെയ്‌ന. ധോണി വിരമിച്ചാല്‍ മാത്രമേ അദ്ദേഹം രാജ്യത്തിനായി കൊയ്ത നേട്ടങ്ങള്‍ തിരിച്ചറിയൂ എന്നും റെയ്‌ന പറഞ്ഞു. ധോണി മിണ്ടാതിരിക്കുന്നു എന്ന് കരുതി ആര്‍ക്കും എന്തും പറയാം എന്നല്ലെന്നും റെയ്‌ന പറഞ്ഞു.
ഇന്ത്യന്‍ ടീമിന് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇല്ലാതിരുന്നപ്പോഴാണ് ധോണി ടീമിലെത്തുന്നത്. അദ്ദേഹം മികച്ച ഒരു ടെസ്റ്റ് ടീം രൂപപ്പെടുത്തി കോഹ്‌ലിക്ക് കൈമാറി. വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പാള്‍ ധോണിക്ക് പിന്തുണയാണ് വേണ്ടത്. അദ്ദേഹത്തിന് പിന്തുണ ലഭിക്കുമെങ്കില്‍ അടുത്ത ട്വന്റി20 ലോകകപ്പ് ഇന്ത്യയുടേതായിരിക്കുമെന്നും റെയ്‌ന പറഞ്ഞു.

2007ലും, 2011ലും അദ്ദേഹം നമുക്ക് ലോകകപ്പ് നേടിത്തന്നു. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും. ധോണി പടുത്തുയര്‍ത്തിയ റെക്കോര്‍ഡുകള്‍ തകര്‍ക്കുക ഏതൊരു ക്യാപ്റ്റനും ബുദ്ധിമുട്ടാണെന്നും റെയ്‌ന വിലയിരുത്തുന്നു.
തുടര്‍തോല്‍വികളില്‍ നട്ടം തിരിയുന്ന ഇന്ത്യയെ രക്ഷിക്കാന്‍ ക്യാപ്റ്റന് ആകുന്നില്ല എന്നാണ് വിമര്‍ശകര്‍ ധോണിക്ക് നേരെ ഉന്നയിക്കുന്ന ആരോപണം. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ഏകദിനങ്ങള്‍ പരമ്പരകള്‍ അടിയറവയ്‌ക്കേണ്ടിവന്നു. ധോണിക്ക് ഇപ്പോള്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം ഒരു മുള്‍ക്കീരീടം തന്നെയാണ്. അഞ്ച് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ആദ്യ മത്സരം തോറ്റ് ഇന്ത്യ 1-0ത്തിന് പിന്നിലാണ്.