Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലി പറഞ്ഞത് തെറ്റ്, തന്നെ പുറത്താക്കിയത് ധോണിയല്ല: സേവാഗ്

ആരാണ് വീരേന്ദര്‍ സേവാഗിനെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കിയത്. മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തുപോയ സേവാഗ് പിന്നീടൊരിക്കലും തിരിച്ചുവന്നില്ല. ഒരു വിരമിക്കല്‍ മത്സരം പോലും കിട്ടാത്തതിന്റെ ദുഖം അടുത്തിടെ പോലും സേവാഗ് പ്രകടിപ്പിച്ചിരുന്നു. സീനിയര്‍ കളിക്കാരെ എല്ലാം പുറത്താക്കിയ ധോണി തന്നെയാണോ സേവാഗ് പുറത്തുപോയതിനും പിന്നില്‍.

അല്ല എന്ന് കരുതാനാണ് സേവാഗിന് ഇഷ്ടം. തന്നെ ടീമില്‍ നിന്നും പുറത്താക്കിയത് ധോണിയാണ് എന്ന് കരുതുന്നില്ല. ഹൃദയം കൊണ്ട് നല്ല മനുഷ്യനാണ് ധോണി. ഞങ്ങള്‍ എല്ലാ സീനിയര്‍ താരങ്ങളും ധോണിയെ ബഹുമാനിക്കുന്നു. ഞങ്ങള്‍ കൂടി പറഞ്ഞുകൊടുത്ത തന്ത്രങ്ങളിലൂടെയാണ് ധോണി ഇന്ത്യയെ നയിച്ചതും ലോകകപ്പ് വിജയമടക്കം നേടിയതും. ധോണിയുടെ കളിയെക്കുറിച്ചും സേവാഗിന് പറയാനുണ്ട്.

ധോണി ഇനിയും കളിക്കണം

ധോണി ഇനിയും കളിക്കണം

ധോണിയുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുകയാണ് ആരാധകര്‍. എന്നാല്‍ ധോണി ഇനിയും കളിക്കണമെന്നാണ് സേവാഗിന്റെ അഭിപ്രായം. അടുത്ത ലോകകപ്പ് വരെയെങ്കിലും ധോണി കളിക്കണം.

ഫിനിഷറായി ആരുണ്ട്

ഫിനിഷറായി ആരുണ്ട്

ഇപ്പോള്‍ തന്നെ ഇന്ത്യയുടെ മധ്യനിര ദുര്‍ബലമാണ്. ബാറ്റിംഗ് ഓര്‍ഡറിന് സ്ഥിരത ഇല്ല. ധോണി കൂടി പോയാല്‍ ഈ പ്രശ്‌നം വഷളാകും. കളി ഫിനിഷ് ചെയ്യാന്‍ ആളില്ലാതാകും - സേവാഗ് പറയുന്നു.

പുറത്താക്കിയത് ധോണിയല്ല

പുറത്താക്കിയത് ധോണിയല്ല

ഗാംഗുലി അടക്കം പലരും പറഞ്ഞ കാര്യമാണ് സേവാഗ് പുറത്തായതിന് പിന്നില്‍ ധോണിയാണെന്ന് - എന്നാല്‍ ഇതെല്ലാം സേവാഗ് നിഷേധിച്ചു. തനിക്ക് അങ്ങനെ ഒരു പരാതിയില്ല.

സേവാഗിന്റെ അദാലത്ത്

സേവാഗിന്റെ അദാലത്ത്

ഇന്ത്യ ടിവിയുടെ ആപ് കി അദാലത്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സേവാഗ്. പരിപാടി ശനിയാഴ്ച രാത്രി പത്ത് മണിക്ക് ഇന്ത്യ ടി വിയില്‍ കാണാം.

Story first published: Thursday, October 29, 2015, 13:58 [IST]
Other articles published on Oct 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+