Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്കു മുന്നില്‍ കോലിയൊക്കെ എന്ത് ? ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്ക് ഒരിക്കലുമാവില്ല!!!

ബംഗളൂരു: ക്യാപ്റ്റനായി ചുരുങ്ങിയ കാലം കൊണ്ട് പുതിയ പല റെക്കോര്‍ഡും കുറിച്ച് പ്രശംസയ്ക്ക് പാത്രമായ വിരാട് കോലിക്ക് പക്ഷെ ഒരു റെക്കോര്‍ഡ് മാത്രം എത്തിപ്പിടിക്കാനാവില്ല. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ പേരിലുള്ള റെക്കോര്‍ഡാണ് കോലിക്ക് അസാധ്യമായിരിക്കുന്നത്.

ധോണിയുടെ റെക്കോര്‍ഡ്

ധോണിക്കു കീഴില്‍ നാട്ടില്‍ ഓസീസിനെതിരേ ടെസ്റ്റില്‍ ഒരിക്കല്‍പ്പോലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡാണ് കോലിക്കു കൈയെത്തുംദൂരത്തായത്. പൂനെയില്‍ നടന്ന ആദ്യടെസ്റ്റില്‍ ഓസീസിനോടേറ്റ ദയനീയ പരാജയമാണ് കോലിക്കു വിനയായത്.

നാട്ടില്‍ നൂറില്‍ നൂറ്

ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ എട്ടു ടെസ്റ്റ് മല്‍സരങ്ങളാണ് ധോണിക്കു കീഴില്‍ ഇന്ത്യ കളിച്ചത്. ഇവയില്ലെല്ലാം ഇന്ത്യ വെന്നിക്കൊടി പാറിക്കുകയും ചെയ്തു. 2008-09ല്‍ നടന്ന പരമ്പരയില്‍ 2-0നും 2010-11ല്‍ 2-0നും 2012-13ല്‍ 4-0നും കംഗാരുക്കളെ ധോണിപ്പട ഫ്രൈ ആക്കിയിരുന്നു.

 പരമ്പര നഷ്ടമായിട്ടില്ല

പൂനെ ടെസ്റ്റില്‍ കോലിയും സംഘവും 333 റണ്‍സിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയെങ്കിലും പരമ്പര ഇന്ത്യക്കു നഷ്ടമായിട്ടില്ല. ശേഷിക്കുന്ന മൂന്നു ടെസ്റ്റുകളില്‍ ജയിച്ചാല്‍ ഇന്ത്യക്കു പരമ്പര പോക്കറ്റിലാക്കാനാവും.

അപരാജിത കുതിപ്പ് അവസാനിച്ചു

19 ടെസ്റ്റ് മല്‍സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയ ശേഷമാണ് പൂനെയില്‍ ഇന്ത്യക്ക് അടിതെറ്റിയത്. മൂന്നു ദിവസം കൊണ്ടു തന്നെ ഓസീസ് ലോക ഒന്നാംറാങ്കുകാരായ ഇന്ത്യയെ ചുരുട്ടിക്കെട്ടിയിരുന്നു.

പ്രചോദനമേകി സച്ചിന്‍

ആദ്യ ടെസ്റ്റില്‍ ഓസീസിനു മുന്നില്‍ നിഷ്പ്രഭരായ ഇന്ത്യന്‍ ടീമിന് പ്രചോദനമേകി ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തു വന്നിരുന്നു. ഒരു തോല്‍വി കൊണ്ട് ഒന്നും അവസാനിക്കില്ലെന്നും തിരിച്ചുവരാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നും കോലിക്ക് അയച്ച സന്ദേശത്തില്‍ സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

Story first published: Monday, February 27, 2017, 14:59 [IST]
Other articles published on Feb 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+