Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ കോച്ചാകാന്‍ മൈക്ക് ഹസ്സി?

ചെന്നൈ: ടെസ്റ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കാണ് ഓസ്‌ട്രേലിയന്‍ താരമായ മൈക്ക് ഹസ്സിയെ ടീം ഇന്ത്യയുടെ കോച്ചാക്കാന്‍ താല്‍പര്യം. ഗാരി കിര്‍സ്റ്റനെപ്പോലെ യുവ ഇന്ത്യന്‍ താരങ്ങളെ പ്രചോദിപ്പിക്കാന്‍ ഹസ്സിക്കും പറ്റും എന്നാണ് ധോണിയുടെ വാദം. എന്നാല്‍ ഇത് മാത്രമല്ല ഹസ്സിയില്‍ ധോണിക്കുള്ള താല്‍പര്യം. ഐ പി എല്ലില്‍ ചെന്നൈ ടീമിലെ ധോണിയുടെ സഹതാരമായിരുന്നു ഹസ്സി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മൈക്ക് ഹസ്സി മിസ്റ്റര്‍ ക്രിക്കറ്റ് എന്നാണ് അറിയപ്പെടുന്നത്. ക്രിക്കറ്റിനെക്കുറിച്ചും പുതുപുത്തന്‍ പരിശീലന രീതികളെക്കുറിച്ചും നല്ല അറിവാണ് ഹസ്സിക്ക്. ഹസിയെ ഇന്ത്യന്‍ കോച്ചാക്കണം എന്ന ശുപാര്‍ശ ധോണി ബി സി സി ഐക്ക് മുമ്പാകെ വെച്ചു എന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ബി സി സി ഐ ആണ്.

hussey-dhoni

മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഐ പി എല്‍ ടീമില്‍ നിന്നും ഹസ്സിയെ ഒഴിവാക്കിയിരുന്നു. ഹസ്സിയുടെ പ്രതിഭയില്‍ സംശയമില്ലെങ്കിലും ഓസ്‌ട്രേലിയക്കാരനാണ് എന്നത് ഹസ്സിക്ക് പ്രതികൂലമായേക്കും എന്നാണ് അറിയുന്നത്. നേരത്തെ ഇന്ത്യന്‍ കോച്ചായിരുന്ന ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ ടീമിനെ തന്നെ തകര്‍ത്തിരുന്നു. തുടര്‍ന്ന് വന്ന ഗാരി കിര്‍സ്റ്റനാണ് ടീം ഇന്ത്യയെ വീണ്ടും വിജയങ്ങളിലേക്ക് എത്തിച്ചത്.

ഇന്ത്യ 2011 ല്‍ ലോകകപ്പ് ജയിച്ചത് കിര്‍സ്റ്റന്‍ കോച്ചായിരിക്കേയാണ്. പിന്നീട് വന്ന ഇംഗ്ലണ്ടിന്റെ ഡങ്കന്‍ ഫഌച്ചര്‍ അത്രയ്ക്ക് തിളങ്ങിയില്ല. അടുത്ത ലോകകപ്പോടെ ഫ്‌ളെച്ചറിന്റെ കാലാവധി കഴിയും. അപ്പോഴേക്കും മൈക്ക് ഹസ്സിയെ പരിശീലക സ്ഥാനത്തെത്തിക്കാനാണ് ധോണിയുടെ ശുപാര്‍ശ. ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ കളിക്കാരെ ഹസി ഇപ്പോള്‍ത്തന്നെ സഹായിക്കുന്നുണ്ട്.

Story first published: Friday, January 2, 2015, 11:14 [IST]
Other articles published on Jan 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+