Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് പത്മഭൂഷണ്‍, കോലിക്ക് പത്മശ്രീ?

മുംബൈ: ക്രിക്കറ്റ് മതവും താരങ്ങള്‍ ദൈവങ്ങളുമായി കരുതപ്പെടുന്ന ഇന്ത്യയില്‍ ക്യാപ്റ്റന് പത്മഭൂഷണും വൈസ് ക്യാപ്റ്റന് പത്മശ്രീയും കിട്ടിയാല്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ധ്യാന്‍ചന്ദിന്റെ പേര് വെട്ടി രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം വരെ ക്രിക്കറ്റ് താരമായ സച്ചിന് 'ഒപ്പിച്ചു'കൊടുത്ത രാഷ്ട്രീയക്കാരല്ലേ നമ്മളെ ഭരിക്കുന്നത്. വേറെ ആരെ ആദരിച്ചില്ലെങ്കിലും ക്രിക്കറ്റ് കളിക്കാരെ ബഹുമാനിക്കാന്‍ ഒരു മടിയും കാട്ടാത്തവരാണ് ഭരണതലപ്പത്ത് ഉള്ളത്.

ബി സി സി ഐയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് പത്മഭൂഷണും വിരാട് കോലിക്ക് പത്മശ്രീയും കിട്ടാന്‍ ശുപാര്‍ശ ചെയ്തത്. ബി സി സി ഐ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. വനിതാ ടീം ക്യാപ്റ്റനായ മിഥാലി രാജിനും പത്മശ്രീ നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ പേര് അര്‍ജുന അവാര്‍ഡിനുള്ള സാധ്യതാ പട്ടികയിലുണ്ട്.

dhoni-kohli

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീം വന്‍ തോല്‍വിയുടെ വാതില്‍ക്കല്‍ നില്‍ക്കവേയാണ് കളിക്കാരെ രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കി 'ആദരിക്കുന്ന'തെന്ന തമാശയുമുണ്ട്. അവസാന ടെസ്റ്റ് കൂടി തോറ്റാല്‍ ഒരുപക്ഷേ ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം തന്നെ തെറിച്ചേക്കും. വിരാട് കോലിയാകട്ടെ കരിയറിലെ ഏറ്റവും മോശം ബാറ്റിംഗ് ഫോമിലുമാണ്. പരമ്പരയിലെ എട്ട് ഇന്നിംഗ്‌സില്‍ ഒരു അര്‍ധസെഞ്ചുറി പോലും കോലി അടിച്ചിട്ടില്ല.

2009 ല്‍ ധോണിക്ക് പത്മശ്രീ കിട്ടിയിരുന്നു. ബി സി സി ഐയുടെ ശുപാര്‍ശ അംഗീകരിച്ച് യു പി എ സര്‍ക്കാരാണ് ധോണിയെ പത്മശ്രീയാക്കിയത്. ട്വന്റി - 20 ലോകകപ്പിലും ഏകദിന ലോകകപ്പിലും ധോണി ഇന്ത്യയെ ചാമ്പ്യന്മാരാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രതിഭാശാലിയായ ബാറ്റ്‌സ്മാനായാണ് കോലിയെ വിലയിരുത്തുന്നത്.

Story first published: Thursday, August 14, 2014, 11:25 [IST]
Other articles published on Aug 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+