വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിക്കുമുന്നില്‍ ഹെലികോപ്റ്റര്‍ ഷോട്ടില്‍ സിക്‌സര്‍ പായിച്ച് പാണ്ഡ്യ; ധോണിയുടെ പ്രതികരണം അമ്പരപ്പിക്കും

ധോണിക്കു മുന്നില്‍ ഹെലികോപ്റ്റര്‍ ഷോട്ടടിച്ച് പാണ്ഡ്യ | Oneindia Malayalam

മുംബൈ: ക്രിക്കറ്റ് ലോകത്തിന് ഹെലികോപ്റ്റന്‍ ഷോട്ട് പരിചയപ്പെടുത്തിയത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ്. ഓവര്‍പിച്ച് ചെയ്യുന്ന പന്തില്‍ പൊടുന്നനെ ബാറ്റുകൊണ്ട് പ്രഹരിച്ച് സിക്‌സര്‍ പായിക്കുന്ന ധോണിയുടെ ഷോട്ടുകള്‍ എത്രകണ്ടാലും ക്രിക്കറ്റ് ആരാധകര്‍ക്ക് മതിവരില്ല. പന്തടിക്കുമ്പോള്‍ ബാറ്റ് പങ്കപോലെ കറക്കുന്നതുകൊണ്ട് ഹെലികോപ്റ്റര്‍ ഷോട്ടെന്ന പേരും വീണു.

ഐപിഎല്‍: ഇതെന്ത് ടി20? ദൈര്‍ഘ്യം നാലു മണിക്കൂറിലധികം!! പിഴ കൊണ്ട് കാര്യമില്ലെന്ന് മൂഡി ഐപിഎല്‍: ഇതെന്ത് ടി20? ദൈര്‍ഘ്യം നാലു മണിക്കൂറിലധികം!! പിഴ കൊണ്ട് കാര്യമില്ലെന്ന് മൂഡി

അധികമാര്‍ക്കും വഴങ്ങുന്നതല്ല ധോണിയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ ഈ ഷോട്ട്. അപാരമായ ടൈമിങ്ങും ശക്തിയേറിയ അടിയും ചേര്‍ന്നാല്‍ മാത്രമേ പന്ത് സിസ്‌കറിലേക്ക് പറക്കൂ. അല്‍പമൊന്ന് പാളിപ്പോയാല്‍ പുറത്താകാനുള്ള സാധ്യതയും ഏറെയാണ്. പഴയ കൃത്യതയും ഫോമും ഇല്ലെന്നതുകൊണ്ട് സമീപകാലത്ത് ധോണി ഈ ഷോട്ട് കളിക്കാന്‍ താത്പര്യപ്പെടാറില്ല.

ധോണിക്കു മുന്നില്‍ ഹെലികോപ്റ്റര്‍ ഷോട്ട്

ധോണിക്കു മുന്നില്‍ ഹെലികോപ്റ്റര്‍ ഷോട്ട്

ഇപ്പോഴിതാ ധോണിക്ക് മുന്നില്‍ ഈ ഷോട്ട് കളിച്ച് വിജയിച്ച് ഹാര്‍ദിക് പാണ്ഡ്യ ആരാധകരെ കൈയ്യിലെടുത്തിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിനിടയിലായിരുന്നു പാണ്ഡ്യയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പിറന്നത്. അപാരമായ ഫോമില്‍ കളിക്കുന്ന പാണ്ഡ്യ ഡ്വെയ്ന്‍ ബ്രാവോയുടെ യോര്‍ക്കര്‍ പൊടുന്നനെയൊരു ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ ഗ്യാലറിയിലെത്തിച്ചു.

ധോണിയുടെ പ്രതികരണം

ധോണിയുടെ പ്രതികരണം

വിക്കറ്റിന് പിന്നില്‍ ധോണി നോക്കിനില്‍ക്കെയാണ് പാണ്ഡ്യയുടെ ഷോട്ടെന്നതാണ് കൗതുകമുണര്‍ത്തുന്നകാര്യം. ഷോട്ട് വന്നയുടന്‍ ക്യാമറ ധോണിയുടെ മുഖത്തെത്തുകയും ചെയ്തു. ഇരുവശത്തേക്കും ഒന്ന് മാറിനോക്കിയ ധോണി ക്യാമറ തന്നിലാണെന്ന് അറിഞ്ഞതിനാലാകണം പതിവ് കൂള്‍ മൂഡിലായിരുന്നു. ധോണിയുടെ മനസിലെന്തെന്ന് വായിച്ചറിയാന്‍ ആര്‍ക്കുമായില്ലെന്നതാണ് സത്യം.

ധോണി അഭിനന്ദിക്കുമെന്ന് പ്രതീക്ഷിച്ചു

ധോണി അഭിനന്ദിക്കുമെന്ന് പ്രതീക്ഷിച്ചു

മത്സരശേഷം പാണ്ഡ്യ ഈ ഷോട്ടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഷോട്ട് കളിച്ചയുടന്‍ ധോണി തന്നെ അഭിനന്ദിക്കുമെന്നാണ് കരുതിയിരുന്നതെന്ന് പാണ്ഡ്യ പറഞ്ഞു. എന്നാല്‍, ധോണി പാണ്ഡ്യയോട് ഒരുവാക്കുപോലും പറഞ്ഞിരുന്നില്ല. ഓരോ പന്തിലും ബൗണ്ടറിയടിക്കാന്‍ താത്പര്യം കാട്ടിയ പാണ്ഡ്യ 8 പന്തില്‍ 25 റണ്‍സടിച്ച് ടീമിന് നല്ലൊരു ടോട്ടല്‍ സമ്മാനിച്ചു.

മുംബൈക്ക് ജയം

മുംബൈക്ക് ജയം

അവസാന ഓവറില്‍ പാണ്ഡ്യയും പൊള്ളാര്‍ഡും ചേര്‍ന്ന് ഡ്വെയ്ന്‍ ബ്രാവോയെ തച്ചുതകര്‍ക്കുകയായിരുന്നു. വേഗത കുറഞ്ഞ പന്തുകളുടെ സ്‌പെഷലിസ്റ്റായ ബ്രോവോയുടെ പന്തുകള്‍ ഇരുവരും മത്സരിച്ച് അതിര്‍ത്തിവര കടത്തി. മുംബൈ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തപ്പോള്‍ ചെന്നൈ 8 വിക്കറ്റിന് 133 എന്ന നിലയില്‍ കളിയവസാനിപ്പിച്ചു. 37 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം.

Story first published: Thursday, April 4, 2019, 11:46 [IST]
Other articles published on Apr 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X