ധോണിക്കും റെയ്‌നയ്ക്കും സൈനയ്ക്കും വേണ്ടി ഒരു പ്രത്യേക സിനിമാ പ്രദര്‍ശനം!
ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ബാഡ്മിന്റണ്‍ സൂപ്പര്‍സ്റ്റാര്‍ സൈന നേവാളിനും വേണ്ടി ബെംഗളൂരുവില്‍ ഒരു പ്രത്യേക സിനിമാ പ്രദര്‍ശനം. ക്യാപ്റ്റന്‍ എം എസ് ധോണി, സുരേഷ് റെയ്‌ന, അജിന്‍ക്യ രഹാനെ, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയവരാണ് ഇന്ത്യന്‍ ടീമില്‍ നിന്നും സിനിമ കാണാനെത്തിയത്.
ഇവര്‍ക്കൊപ്പം ബാഡ്മിന്റണ്‍ താരം സൈന നേവാളും ഉണ്ടായിരുന്നു. കപില്‍ ശര്‍മയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കിസ് കിസ്‌കോ പ്യാര്‍ കരൂമാണ് താരങ്ങള്‍ കണ്ടത്. ചിത്രം സെപ്തംബര്‍ 25 വെള്ളിയാഴ്ചയാണ് റിലീസ്. റിലീസിന് മുമ്പായി താരങ്ങള്‍ക്ക് പ്രത്യേക പ്രദര്‍ശനം ഒരുക്കിയതായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

പരമ്പരയ്ക്ക് മുന്നേ
ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കഠിന പരിശീലനത്തിലാണ് ടീം ഇന്ത്യ. പരിശീലനത്തിന്റെ തിരക്കിനിടയില്‍ കിസ് കിസ്‌കോ പ്യാര്‍ കരൂം കാണുന്ന ഇന്ത്യന്‍ താരങ്ങള്‍
സൈനയ്ക്ക് സിനിമ ഇഷ്ടപ്പെട്ടു
ബാഡ്മിന്റണ്‍ താരം സൈന നേവാളിന് സിനിമ ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല ഈ സന്തോഷം ട്വിറ്ററിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു സൈന.

പ്രത്യേക സ്‌ക്രീനിങ്
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രദര്‍ശനമായിരുന്നു ബെംഗളൂരുവില്‍. താരങ്ങളെ സിനിമ കാണിക്കുന്നതിലുള്ള സന്തോഷം സംവിധായകന്‍ കപില്‍ ശര്‍മയും മറച്ചുവെച്ചില്ല
എല്ലാവര്‍ക്കും സ്‌നേഹം
സിനിമ കാണാനെത്തിയ താരങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് കോമഡി നൈറ്റ്‌സ് വിത് കപില്‍ ഷോയിലൂടെ സ്റ്റാറായ കപില്‍ ശര്‍മയും ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications