For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് ധോണി

ചെന്നൈ: കോളിളക്കം സൃഷ്ടിച്ച ഒത്തുകളി വിവാദത്തെ തുടര്‍ന്ന് എം എസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ സ്ഥാനവും ഇന്ത്യ സിമന്റ്‌സിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനവും ഒഴിയാന്‍ തയ്യാറാണ് എന്നാണ് ധോണി അറിയിച്ചത്. ഒത്തുകളി വിവാദത്തില്‍ തന്റെ പേര് ഉള്‍പ്പെട്ടതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വളരെ അസ്വസ്ഥനാണ് എന്നാണ് വിവരങ്ങള്‍.

ഇന്ത്യ സിമന്റ്‌സ് മേധാവിയും ഒത്തുകളി വിവാദത്തില്‍ സ്ഥാനം പോയ ബി സി സി ഐ പ്രസിഡണ്ടുമായ എന്‍ ശ്രീനിവാസനുമായി ധോണി വെള്ളിയാഴ്ച രാവിലെ ഫോണിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചതത്രെ. ഇന്ത്യ സിമന്റ്‌സിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ചെന്നൈ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണം എന്ന് ധോണി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

dhoni

എന്നാല്‍ ചെന്നൈ ടീമും ഇന്ത്യ സിമന്റ്‌സും ധോണിയുടെ രാജി ആവശ്യം അംഗീകരിച്ചിട്ടില്ല. ഇരു കൂട്ടരും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ തുടരുകയാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. കോഴവിവാദത്തില്‍ പെട്ട ചെന്നൈ ടീം, ഇന്ത്യ സിമന്റ്‌സ് എന്നിവയുമായുള്ള ബന്ധം തന്റെ ഇമേജിന് മോശമാകുമെന്ന് ധോണിക്ക് തോന്നിത്തുടങ്ങിയിട്ടുണ്ടത്രെ. ഇന്ത്യ സിമന്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ഐ പി എല്‍ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് വേണ്ടി മുദ്ഗല്‍ കമ്മീഷന് തെറ്റായ മൊഴി നല്‍കി എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. ധോണിയുടെ ഭാര്യ സാക്ഷി ധോണിക്ക് കോഴവിവാദത്തില്‍ ഉള്‍പ്പെട്ട വിന്‍ധൂ ധാരാസിംഗുമായി അടുപ്പമുള്ളതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഐ പി എല്ലിന്റെ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രധാനതാരമാണ് എം എസ് ധോണി.

Story first published: Saturday, March 29, 2014, 9:32 [IST]
Other articles published on Mar 29, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+