ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യയുടെ വിജയശില്‍പ്പികളായ ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോള്‍ വാഴ്ത്തപ്പെടാതെ പോയെ ഒരു ഹീറോയുണ്ട്. മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണിത്. ലോക റെക്കോര്‍ഡാണ് ആദ്യ ട്വന്റിയില്‍ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്. ട്വന്റി20യില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറായി ധോണി മാറി. ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങില്‍ റീസ ഹെന്‍ഡ്രിക്സിനെ ക്യാച്ച് ചെയ്ത് പുറത്താക്കിയതോടയൊണ് ധോണി റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചത്. ട്വന്റി20 കരിയറില്‍ ധോണിയുടെ 134ാം ക്യാച്ചായിരുന്നു ഇത്.
വരുന്നു ഇന്ത്യന്‍ സൂപ്പര്‍ കപ്പ്... ഐഎസ്എല്‍, ഐ ലീഗ് ടീമുകള്‍ നേര്‍ക്കുനേര്‍, കൊച്ചിയും വേദി?
ശ്രീലങ്കയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ കുമാര്‍ സങ്കക്കാരയെയാണ് ധോണി പിന്തള്ളിയത്. 254 മല്‍സരങ്ങളില്‍ നിന്നും 133 ക്യാച്ചുകളെന്നതായിരുന്നു നേരത്തേ സങ്കക്കാരയുടെ പേരിലുള്ള റെക്കോര്‍ഡ്. 134 വിക്കറ്റുകള്‍ക്കായി ധോണിക്ക് 275 മല്‍സരങ്ങള്‍ കളിക്കേണ്ടിവന്നു. ഇന്ത്യയുടെ തന്നെ ദിനേഷ് കാര്‍ത്തിക് (123 ക്യാച്ച്), പാകിസ്താന്റെ കമ്രാന്‍ അക്മല്‍ (115), വിന്‍ഡീസിന്റെ ദിനേഷ് രാംദിന് (108) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അന്താരാഷ്ട്ര ട്വന്റി20യിലും കൂടുതല്‍ ക്യാച്ചെടുത്ത വിക്കറ്റ് കീപ്പര്‍ ധോണിയാണ്. 87 മല്‍സരങ്ങളില്‍ നിന്നും 77 പേരെ അദ്ദേഹം പുറത്താക്കിയിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റുകളിലുമായി കരിയറില്‍ ധോണി ഇതുവരെ 775 പേരെയായാണ് ക്യാച്ചെടുതത്ത്. 495 മല്‍സരങ്ങളില്‍ നിന്നായിരുന്നു ഇത്. ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്, ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം മാര്‍ക്ക് ബൗച്ചര്‍ എന്നിവര്‍ മാത്രമേ ഇനി ധോണിക്കു മുന്നിലുള്ളൂ.