ഒടുവില്‍ ഫോം വീണ്ടെടുക്കാന്‍ ധോണി ഇറങ്ങുന്നു; ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തീരുമാനം
ദില്ലി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി വിലയിരുത്തപ്പെടുന്ന എംഎസ് ധോണി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനൊരുങ്ങുന്നു. വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനുവേണ്ടി ധോണി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഫോമില്ലായ്മമൂലം വിമര്‍ശനത്തിനിരയായ ധോണി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങളില്‍ ധോണി പങ്കെടുത്തിരുന്നില്ല. ടീം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതോടെ കളിക്കിറങ്ങാനാണ് തീരുമാനം. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുശേഷം നാട്ടിലെത്തിയ താരം ജാര്‍ഖണ്ഡ് ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. എന്നാല്‍, ഒക്ടോബര്‍ 1, 5, 7 തീയതികളില്‍ നടന്ന മത്സരങ്ങളില്‍ കളിച്ചില്ല. ഒക്ടോബര്‍ 11, 14 തീയതികളില്‍ നടക്കാനിരിക്കുന്ന കളികളില്‍ ധോണി ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് ടീമില്‍ ഇടം പിടിക്കണമെങ്കില്‍ ധോണി പഴയ ഫോമിലേക്ക് മടങ്ങിയെത്തേണ്ടതുണ്ട്. ഐപിഎല്ലിനുശേഷം താരത്തിന് രാജ്യത്തിനുവേണ്ടി കാര്യമായ പ്രകടനം നടത്താനായിട്ടില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര ധോണിയെ സംബന്ധിച്ച് നിര്‍ണായകമാകും. സംസ്ഥാനത്തിന് വേണ്ടി കളിക്കാനിറങ്ങാന്‍ ധോണിയെ പ്രേരിപ്പിക്കുന്നതും അതുതന്നെയാണ്.
കഴിഞ്ഞ 9 ഏകദിനങ്ങളില്‍നിന്നായി 189 റണ്‍സ് ആണ് ധോണിയുടെ സമ്പാദ്യം. പരിമിത ഓവറില്‍ മികച്ച ഫിനിഷറെന്ന് പേരുകേട്ട ധോണിക്ക് ഇപ്പോള്‍ പഴയ ബാറ്റിങ് മികവിലേക്ക് തിരിച്ചെത്താന്‍ കഴിയുന്നില്ല. ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയിലും ഏഷ്യാ കപ്പിലും നിരാശാജനകമായ പ്രകടനം നടത്തിയ ധോണിയെ ലോകകപ്പിലേക്ക് പരിഗണിക്കുന്നകാര്യം സെലക്ടര്‍മാര്‍ ഇനിയും തീരുമാനിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications