തന്റെ ഹെലികോപ്റ്റര്‍ ഷോട്ട് കൊള്ളാമോ? പാണ്ഡ്യയുടെ ചോദ്യത്തിന് ധോണിയുടെ മറുപടി... ഇനി തകര്‍ക്കും
ദില്ലി: ലോക ക്രിക്കറ്റിനു ഹെലികോപ്റ്റര്‍ ഷോട്ടെന്ന രസകരമായ ഷോട്ടിനെ പരിചയപ്പെടുത്തിയത് ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. ധോണിയുടെ ഈ ഷോട്ട് പെട്ടെന്ന് ക്ലിക്കാവുകയും ചെയ്തു. ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ നിരവധി സിക്‌സറുകളും ബൗണ്ടറികളുമാണ് അദ്ദേഹം ഇതിനകം നേടിയത്. ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പിന്നീട് പല താരങ്ങളും ആവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും അത്രയും പെര്‍ഫക്ടായി മറ്റാര്‍ക്കും കളിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്‌സര്‍ പായിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇതു രണ്ടാം തവണയാണ് താരം ഈ ഷോട്ട് കളിച്ചത്. ഷോട്ടിനെക്കുറിച്ച് ധോണിയോടു താന്‍ ചോദിച്ചിരുന്നതായും ഹര്‍ദിക് വെളിപ്പടുത്തി.

കൊള്ളാമെന്ന് ധോണി
തന്റെ ഹെലികോപ്റ്റര്‍ ഷോട്ട് നല്ലതായിരുന്നുവെന്നായിരുന്നു ധോണിയുടെ പ്രതികരണമെന്ന് ഹര്‍ദിക് പറഞ്ഞു. ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
നെറ്റ്‌സില്‍ ഈ ഷോട്ട് പരിശീലിക്കാറുണ്ട്. ധോണിയുടെ മുറിയിലെത്തി തന്റെ ഹെലികോപ്റ്റര്‍ ഷോട്ട് എങ്ങനെയുണ്ടെന്നു ചോദിച്ചപ്പോള്‍ കൊള്ളാമെന്നായിരുന്നു മറുപടിയെന്നും ഹര്‍ദിക് വെളിപ്പെടുത്തി.
ഒരിക്കലും പ്രതീക്ഷിച്ചില്ല
ഡല്‍ഹിക്കെതിരായ കളിയില്‍ ഹെലികോപ്റ്റര്‍ ഷോട്ട് അത്രയും നന്നായി കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നു ഹര്‍ദിക് വെളിപ്പെടുത്തി. നിരന്തരമുള്ള പരിശീലനമാണ് തന്നെ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാന്‍ സഹായിച്ചത്. അതിനേക്കാള്‍ നന്നായി ഈ ഷോട്ട് കളിക്കാന്‍ ഇനി തനിക്കു കഴിയില്ലെന്നാണ് തോന്നുന്നതെന്നും താരം വിശദമാക്കി.
ഈ സീസണില്‍ വിക്കറ്റിന്റെ സ്വഭാവമറിഞ്ഞു കളിക്കാനാവുന്നുണ്ട്. സീസണില്‍ പ്ലേഓഫിനു മുമ്പ് അഞ്ചു മല്‍സരങ്ങള്‍ കൂടിയാണ് മുംബൈക്കു ബാക്കിയുള്ളത്. ഇവയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.

ഷോട്ട് റബാദയ്‌ക്കെതിരേ
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഏറ്റവും മികച്ച ബൗളറായ കാഗിസോ റബാദയ്‌ക്കെതിരേയായിരുന്നു ഹര്‍ദിക്കിന്റെ ഹെലികോപ്റ്റര്‍ ഷോട്ട്. മുംബൈയുടെ ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു ഇത്. രണ്ടാമത്തെ പന്തിലാണ് ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ താരം സിക്‌സര്‍ പറത്തിയത്. കളിയില്‍ 15 പന്തില്‍ നിന്നും മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം ഹര്‍ദിക് 32 റണ്‍സ് അടിച്ചെടുത്തിരുന്നു.
ഐപിഎല്ലില്‍ ഇതു രണ്ടാമത്തെ കളിയിലാണ് ഹര്‍ദിക് ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചത്. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ വാംഖഡെയില്‍ നടന്ന കളിയിലും താരം ഈ ഷോട്ട് വിജയകരമായി കളിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications