Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഒരു സത്യസന്ധനായ മനുഷ്യന്‍: റെയ്‌ന

മിര്‍പൂര്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി സത്യസന്ധനായ മനുഷ്യനെന്ന് മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന. ഒരു പരമ്പര തോറ്റത് കൊണ്ടൊന്നും ധോണി മോശമാകില്ല എന്നും റെയ്‌ന പറഞ്ഞു. ബംഗ്ലാദേശിനെതിരെ പരമ്പര തോറ്റതോടെ കളിക്കാര്‍ ഒന്നടങ്കം ധോണിക്ക് പിന്തുണയുമായി എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ധോണിയെ പുകഴ്ത്തി സുരേഷ് റെയ്‌നയും തന്റെ ഭാഗം ഭംഗിയാക്കിയത്.

ബംഗ്ലാദേശിനെതിരെ അവസാന ഏകദിനത്തില്‍ ജയിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റെയ്‌ന. 77 റണ്‍സിന് ഇന്ത്യ ജയിച്ചപ്പോള്‍ മികച്ച ഓള്‍റൗണ്ട് പ്രകടനത്തോടെ സുരേഷ് റെയ്‌ന മാന്‍ ഓഫ് ദ മാച്ചായിരുന്നു. നിങ്ങള്‍ക്ക് ധോണിയെ അപമാനിക്കാന്‍ പറ്റില്ല - ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ റെയ്‌ന പറഞ്ഞു.

msdhoni-raina

ബി സി സി ഐക്ക് വേണ്ടി ധോണി ഇഷ്ടം പോലെ ട്രോഫികള്‍ നേടിയിട്ടുണ്ട്. മാത്രമല്ല, നല്ലൊരു മനുഷ്യന്‍ കൂടിയാണ് ധോണി. സത്യസന്ധനായ മനുഷ്യന്‍. ഒരു പരമ്പര കൊണ്ട് ധോണി മോശക്കാരനാകില്ല. ധോണിയെ ഡ്രസിംഗ് റൂമില്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇനിയും ഒരുപാട് ക്രിക്കറ്റ് ധോണിയില്‍ ബാക്കിയുണ്ട്. അതുകൊണ്ട് കുറച്ചുകൂടി കാത്തിരിക്കൂ.

അവസാന ഏകദിനത്തില്‍ റെയ്‌ന - ധോണി കൂട്ടുകെട്ടിന്റെ മികവിലാണ് ഇന്ത്യ ജയിച്ചത്. ധോണി 69 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ റെയ്‌ന 38 റണ്‍സും മൂന്ന് വിക്കറ്റും സ്വന്തമാക്കി മാന്‍ ഓഫ് ദ മാച്ചായി. ആദ്യത്തെ രണ്ട് കളികളും ജയിച്ച ബംഗ്ലാദേശ് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരങ്ങളാണ് ധോണിയും റെയ്‌നയും.

Story first published: Thursday, June 25, 2015, 16:48 [IST]
Other articles published on Jun 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+