ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണി തന്നെ, ദാ കാണൂ...
മെല്‍ബണ്‍: ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആര്. പലര്‍ക്കും പല ഉത്തരങ്ങളും പറയാനുണ്ടാകും. കപില്‍ ദേവ് അല്ലെങ്കില്‍ സൗരവ് ഗാംഗുലി എന്ന് പറയുന്നവരാകും കൂടുതല്‍. കണക്ക് കൊണ്ടും കളി കൊണ്ടും ഇവരെക്കാളും മികച്ച് നില്‍ക്കുന്ന മറ്റൊരു ക്യാപ്റ്റന്‍ ഇന്ത്യയ്ക്കുണ്ട്. മറ്റാരുമല്ല, ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണി തന്നെ.
ബംഗ്ലാദേശിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യ നേടിയത് ധോണിയുടെ കീഴിലെ നൂറാമത്തെ വിജയം. ഏകദിനങ്ങളിലെ മാത്രം കണക്കാണിത്. ടെസ്റ്റിലും ട്വന്റി 20 യിലും നേടിയ എണ്ണമറ്റ വിജയങ്ങള്‍ വേറെ. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് എം എസ് ഡി എന്ന് ആരാധകര്‍ വിളിക്കുന്ന മഹേന്ദ്ര സിംഗ് ധോണി. ഓസ്‌ട്രേലിയക്കാരനല്ലാത്ത ആദ്യ ക്യാപ്റ്റനും ധോണി തന്നെ.
വിജയക്കണക്കില്‍ ധോണിയോട് കട്ടയ്ക്ക് നില്‍ക്കുന്ന മറ്റ് ക്യാപ്റ്റന്മാരെ കാണൂ.

റിക്കി പോണ്ടിംഗ് രാജാവ്
ഓസ്‌ട്രേലിയയുടെ സുവര്‍ണകാലത്ത് ടീമിനെ നയിക്കാന്‍ ഭാഗ്യം കിട്ടിയ റിക്കി പോണ്ടിംഗാണ് വിജയക്കണക്കില്‍ ഏറ്റവും മുന്നില്‍. 230 കളികളില്‍ നിന്നും 165 വിജയങ്ങളാണ് പോണ്ടിംഗിന്റെ പേരിലുള്ളത്.

വീണ്ടും ഓസ്‌ട്രേലിയക്കാരന്‍
ലോകകപ്പ് നേടിയ ആദ്യത്തെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡറാണ് 100 ജയം തികച്ച ആദ്യത്തെ ക്യാപ്റ്റനും. 178 കളികളില്‍ അവരെ നയിച്ച ബോര്‍ഡര്‍ 107 കളികളില്‍ ജയിച്ചു

പിന്നെ നമ്മുടെ എംഎസ്ഡി
177 കൡകളില്‍ നിന്നാണ് എം എസ് ധോണി 100 ജയം തികച്ചത്. ശരാശരിക്കാരായ ഇന്ത്യന്‍ ടീമിനെ വെച്ച് ഇത്രയും കളികള്‍ ജയിച്ച ധോണി വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയാണ്.

ഹാന്‍സി ക്രോണ്യേ എന്ന അത്ഭുതം
കോഴ വാങ്ങി ആജീവനാന്ത വിലക്ക് വാങ്ങിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേ ഈ നേട്ടത്തിന് തൊട്ടരികിലായിരുന്നു. 138 കളികളില്‍ 99 ജയം എന്ന അത്ഭുത കണക്കാണ് കോഴയിലൂടെ കരിനിഴലിലായത്. ക്രോണ്യേ പിന്നീട് ഒരു വിമാനാപകടത്തില്‍ മരിച്ചു.

ഫ്‌ളെമിംഗ് തൊട്ടരികെ
218 കളികളില്‍ ന്യൂസിലന്‍ഡിനെ നയിച്ച സ്റ്റീവന്‍ ഫ്‌ളെമിംഗും ഈ നേട്ടത്തിന് തൊട്ടരികിലെത്തി. 98 വിജയങ്ങളാണ് ഈ ഇടംകൈയന്റെ പേരിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications