Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീനിവാസനെ ആജീവനാന്തം വിലക്കണം: മോദി

ചെന്നൈ: വിവാദമായ ഐ പി എല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസനെ ആജീവനാന്തം വിലക്കണമെന്ന് ലളിത് മോദി. കോഴവിവാദത്തില്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്റെ പങ്ക് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും ഐ പി എല്ലിലും ശ്രീനിവാസന്‍ അറിയാതെ ഒന്നും നടക്കില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്കും കോഴക്കളിയില്‍ പങ്കുണ്ട്. ഐ പി എല്ലിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞിട്ടും ധോണി മറച്ചുവെച്ചു. ലണ്ടനില്‍ വെച്ച് സി എന്‍ എന്‍ - ഐ ബി എന്നിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ക്യാപ്റ്റനാണ് ധോണി.

lalit-modi

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചീഫായിരുന്ന മെയ്യപ്പന് കോഴക്കാരുമായി ബന്ധമുണ്ട് എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ മെയ്യപ്പനെ പ്രതിരോധിക്കാനാണ് ശ്രീനിവാസന്‍ ശ്രമിച്ചത്. മെയ്യപ്പന് ചെന്നൈ ടീമുമായി ബന്ധമില്ലെന്നും ക്രിക്കറ്റ് പ്രേമിയായ ഒരു ഉത്സാഹി മാത്രമാണ് മെയ്യപ്പനെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. എന്നാല്‍ ചെന്നൈ ടീമിനൊപ്പം പ്രാക്ടീസിനിടയിലും കളിക്കിടയിലും ഡ്രസിംഗ് റൂമിലും സ്ഥിരം സാന്നിധ്യമായിരുന്നു ഗുരുനാഥ് മെയ്യപ്പന്‍.

സ്വന്തമായി രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് മെയ്യപ്പന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു ശ്രീനിവാസന്‍ മേധാവിയായ ബി സി സി ഐ ചെയ്തത്. എന്നാല്‍ സുപ്രീം കോടതി നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി മെയ്യപ്പന്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തി. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ താന്‍ ആരോപിക്കുന്ന കാര്യങ്ങള്‍ ശരിയാണ് എന്ന് തെളിഞ്ഞതായി ലളിത് മോദി പറയുന്നു.

Story first published: Tuesday, February 11, 2014, 12:16 [IST]
Other articles published on Feb 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+