Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കാവിലെ പാട്ടുമത്സരത്തില്‍' കാണാമെന്ന് ധോണി

സെഞ്ചൂറിയന്‍: ഏകദിന പരമ്പരയില്‍ നിലം തൊടാതെ പൊട്ടിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല. ടെസ്റ്റ് പരമ്പരയില്‍ കാണാം എന്നാണ് ധോണി നല്‍കുന്ന മുന്നറിയിപ്പ്. കാവിലെ പാട്ടുമത്സരത്തില്‍ കാണാമെന്ന് യോദ്ധയിലെ അപ്പുക്കുട്ടന്‍ പറഞ്ഞതുപോലെ ആകില്ലായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ യുഗത്തിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരം കൂടിയാണ് 18 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ. പേസും ബൗണ്‍സും നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളില്‍ പിടിച്ചുനില്‍ക്കാനുള്ള ത്രാണി യുവസിംഹങ്ങള്‍ക്ക് ഉണ്ടോ എന്നതിന് അനുസരിച്ചിരിക്കും ടീം ഇന്ത്യയുടെ നിലനില്‍പ്. ശരിക്കും പറഞ്ഞാല്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ സച്ചിന്‍ അവസാനമത്സരം കളിക്കേണ്ടതായിരുന്നു. ബി സി സിയുടെ പണക്കൊതിയും താല്‍പര്യങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസുമായി രണ്ട് ടെസ്റ്റുകളുടെ രൂപത്തിലെത്തിയത്.

dhoni

ഇന്ത്യന്‍ വിക്കറ്റുകളില്‍ ഓസ്‌ട്രേലിയയെയും വെസ്റ്റ് ഇന്‍ഡീസിനെയും അടിച്ചുപറത്തിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറിയത്. തുടരെത്തുടരെ സെഞ്ചുറികളുമായി രോഹിത് ശര്‍മയും വിരാട് കോലിയും ശിഖര്‍ ധവാനും വമ്പന്‍ സ്‌കോറുകള്‍ പിന്തുടര്‍ന്നപ്പോള്‍ ഇത് തന്നെ ടീം ഇന്ത്യ എന്ന് ആരാധകര്‍ അലറിവിളിച്ചു. എന്നാല്‍ ഡെയ്ല്‍ സ്‌റ്റെയിനിന്റെയും മോണി മോര്‍ക്കലിന്റെയും മുന്നില്‍ മറുപടിയില്ലാതെ ചൂളിപ്പോയി ധോണിപ്പട.

ഏകദിനത്തില്‍ തോറ്റെങ്കിലും ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റി എന്ന ധോണിയുടെ വാക്കുകളില്‍ കാര്യമുണ്ട്. ഇന്ത്യന്‍ പിച്ചുകളിലെ വെടിക്കെട്ടല്ല യഥാര്‍ഥ ബാറ്റിംഗ് എന്ന് ഇന്ത്യന്‍ യുവനിര തിരിച്ചറിഞ്ഞാല്‍ ധോണിക്ക് കാര്യങ്ങള്‍ എളുപ്പമാകും. ദുര്‍ബലമായ ബൗളിംഗിന് കരുത്തുപകരാന്‍ സഹീര്‍ ഖാന്‍ എത്തുന്നതും ടീം ഇന്ത്യയ്ക്ക് കരുത്താകും എന്ന് പ്രതീക്ഷിക്കാം.

Story first published: Saturday, December 14, 2013, 16:05 [IST]
Other articles published on Dec 14, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+