വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തച്ചുതകര്‍ക്കാന്‍ വിന്റേജ് ധോണി തയ്യാര്‍!! നെറ്റ്‌സില്‍ പോലും ദയ കാണിച്ചില്ല, വീഡിയോ

ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം

By Manu
നെറ്റ്‌സില്‍ കിടിലൻ സിക്‌സറുകൾ പായിക്കുന്ന ധോണി

സതാംപ്റ്റണ്‍: ലോകകപ്പില്‍ ബുധനാഴ്ച ആദ്യ അങ്കത്തിന് ഇറങ്ങുന്ന ടീം ഇന്ത്യ അവസാനവട്ട പടയൊരുക്കത്തിലാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റതിന്റെ ക്ഷീണത്തില്‍ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ജയത്തോടെ തന്നെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.

ദക്ഷിണാഫ്രിക്കന്‍ ടീം അതു മറന്നോ? രക്ഷിക്കാന്‍ ഇനി അദ്ദേഹമില്ല... ഓര്‍മിപ്പിച്ച് റോഡ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീം അതു മറന്നോ? രക്ഷിക്കാന്‍ ഇനി അദ്ദേഹമില്ല... ഓര്‍മിപ്പിച്ച് റോഡ്‌സ്

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നു വിലയിരുത്തപ്പെടുന്നത് മുന്‍ നായകന്‍ എംഎസ് ധോണിയാണ്. 38ാം വയസ്സിലും മിന്നുന്ന ഫോമില്‍ കളിക്കുന്ന അദ്ദേഹം കരിയറിലെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കാനൊരുങ്ങുകയാണ്. നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് ധോണി ബാറ്റിങില്‍ കാഴ്ചവയ്ക്കുന്നത്. കരിയറിന്റെ തുടക്ക കാലത്തു കണ്ട അതേ അഗ്രസീവ് ധോണിയെ തന്നെ ലോകകപ്പിലും കാണാമെന്ന് ഇതോടെ ആരാധകരും സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു.

അനായാസം സിക്‌സറുകള്‍

അനായാസം സിക്‌സറുകള്‍

സതാംപ്റ്റനിലെ റോസ്ബൗളില്‍ ഇന്ത്യന്‍ ടീം തിങ്കളാഴ്ച പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. ഇവിടെ നെറ്റ്‌സി വളരെ കൂളായി ബാറ്റ് ചെയ്യുന്ന ധോണിയെയാണ് കണ്ടത്. വളരെ ഈസിയായി ബൗളര്‍മാരെ ധോണി സിക്‌സറിനു പറത്തുകയും ചെയ്തു. ഇതിന്റെ ചില വീഡിയോ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.
പഴയ ധോണിയുടെ അതേ ചടുലതയാണ് അദ്ദേഹത്തിന്റെ ബാറ്റിങില്‍ കാണാന്‍ കഴിയുക. ഈ വീഡിയോ ആരാധകര്‍ ഇതിനകം ഏറ്റെടുത്ത് വൈറലാക്കിക്കഴിഞ്ഞിട്ടുണ്ട്.

ധോണിയുടെ നാലാം ലോകകപ്പ്

ധോണിയുടെ നാലാം ലോകകപ്പ്

കരിയറിലെ നാലാം ലോകകപ്പാണ് ധോണി കളിക്കാനൊരുങ്ങുന്നത്. 2011ല്‍ നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. 2015ലെ കഴിഞ്ഞ ലോകകപ്പില്‍ ധോണിക്കു കീഴില്‍ ഇന്ത്യ സെമിയിലുമെത്തിയിരുന്നു.
ഇതിനകം 341 ഏകദിനങ്ങളില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു കഴിഞ്ഞു. 50നു മുകളില്‍ ശരാശരിയില്‍ 10,500 റണ്‍സും ധോണിയുടെ പേരിലുണ്ട്.

മികച്ച ഫോമില്‍

മികച്ച ഫോമില്‍

കഴിഞ്ഞ വര്‍ഷം ധോണിയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. ബാറ്റിങില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ചതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നിരുന്നു. ലോകകപ്പ് ടീമില്‍ ധോണിക്കു പകരം റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്നും പലരും ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ വര്‍ഷം വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് ഗംഭീര പ്രകടനമാണ് ധോണി കാഴ്ചവച്ചത്. നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങളിലൂടെ അദ്ദേഹം വീണ്ടും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

വീഡിയോ കാണാം

സതാംപ്റ്റനില്‍ നടന്ന ഇന്ത്യന്‍ ടീമിന്‍റെ പരിശീലന സെഷനില്‍ ധോണി സിക്‌സര്‍ നേടുന്നതിന്റെ വീഡിയോ കാണാം

Story first published: Tuesday, June 4, 2019, 12:14 [IST]
Other articles published on Jun 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X