രാജ്‌കോട്ട്: താന്‍ കണ്ടതില്‍വെച്ച് ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റര്‍ മഹേന്ദ്ര സിങ് ധോണിയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു കോലി ധോണിയെ വിലയിരുത്തിയത്. ധോണിക്കൊപ്പം കളി ആരംഭിക്കാന്‍ കഴിഞ്ഞതും ഇപ്പോഴും ഒപ്പമുള്ളതും തന്റെ ഭാഗ്യമാണെന്ന് കോലി പറയുനന്നു.
ധോണിയില്‍ നിന്നും ഇപ്പോഴും ഒരുപാട് പഠിക്കാനുണ്ട്. തനിക്കൊപ്പം ധോണിയുള്ളതില്‍ അത്യധികം സന്തോഷിക്കുന്നു. അതൊരു ഭാഗ്യമായാണ് കരുതുന്നത്. മറ്റു കളിക്കാരുമായി സംവദിക്കുന്നതില്‍ ധോണി വലിയ മാതൃകയാണ്. എന്തും എളുപ്പം പഠിച്ചെടുക്കുന്നതില്‍ ധോണിയെപോലെ മറ്റൊരു കളിക്കാരനില്ല.

പരസ്പര ധാരണയോടെയാണ് ധോണിക്കൊപ്പമുള്ള കളി. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ഒരു റണ്‍സ് വേണോ രണ്ടെണ്ണമാണോ എന്നത് ധോണിയുടെ കണ്ണുകള്‍ നോക്കിയാല്‍ അറിയാന്‍ കഴിയും. പന്ത് തിരിച്ചെത്തുന്ന സമയത്തെക്കുറിച്ച് ധോണിക്ക വ്യക്മായ ധാരണയുണ്ടെന്നും കോലി പറഞ്ഞു.
കളിയെക്കുറിച്ച് മനസിലാക്കുന്നതിലും കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലും ധോണിയെപ്പോലെ മറ്റൊരാളെ താന്‍ കണ്ടിട്ടില്ല. ധോണിയെ പിന്തുടരാന്‍ താന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. കളി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് മുന്‍കൂട്ടി കാണാന്‍ ധോണിക്ക് കഴിയുന്നു. ധോണിയോട് ചോദിച്ചുള്ള തീരുമാനമെടുക്കല്‍ എല്ലായിപ്പോഴും ശരിയായി വരാറുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.