ധോണിക്ക് ഇനി നേടാന്‍ ഒന്നുമില്ല: വിശ്വനാഥന്‍ ആനന്ദ്
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ ഒരിക്കല്‍ക്കൂടി ശക്തമായിരിക്കുകയാണ്. വിരാട് കോലിയുടെ ഒരൊറ്റ ട്വീറ്റിന്മേല്‍ തൂങ്ങിയാണ് പുതിയ അഭ്യൂഹങ്ങള്‍ മുഴുവന്‍. 2016 ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ധോണിക്കൊപ്പം പൊരുതി നേടിയ വിജയം കരിയറിലെ അവിസ്മരണീയമായ മുഹൂര്‍ത്തമാണെന്ന് കോലി ഇന്നലെ അഭിപ്രായപ്പെടുകയുണ്ടായി. കോലിയുടെ ട്വീറ്റിന് പിന്നാലെ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായുള്ള അഭ്യൂഹം ആളിക്കത്തി.

വൈകീട്ട് ഏഴു മണിക്ക് താരം വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവുമില്ല.
ഒരുഭാഗത്ത് ധോണി വിരമിക്കുമോ ഇല്ലയോയെന്ന ആകാംക്ഷയില്‍ ക്രിക്കറ്റ് ആരാധകര്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കെ, വിഷയത്തില്‍ മുന്‍ ലോക ചെസ് ചാംപ്യന്‍ വിശ്വനാഥര്‍ ആനന്ദിന് പറയാനുണ്ട് ചില കാര്യങ്ങള്‍.

ക്രിക്കറ്റില്‍ നിന്ന് എന്നു വിരമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണാധികാരം ധോണിക്കുണ്ട്. കരിയറില്‍ ധോണി ഇനി നേടാത്തതായി ഒന്നുമില്ല. ധോണിക്കായി ആരും വിരമിക്കല്‍ തീരുമാനങ്ങളെടുക്കേണ്ടെന്ന് വിശ്വനാഥന്‍ ആനന്ദ് വ്യക്തമാക്കി. എന്നു വിരമിക്കണമെന്ന കാര്യം ധോണിക്ക് കൃത്യമായി അറിയാം. കരിയറില്‍ നേടാന്‍ ഇനി നേട്ടങ്ങളൊന്നു താരത്തിന് ബാക്കിയില്ല. അവിസ്മരണീയമായ ഒരുപിടി ഓര്‍മ്മകളിലൂടെയാണ് ധോണി ഇന്ത്യന്‍ ടീമിനെ നയിച്ചതെന്ന് ആനന്ദ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഇംഗ്ലണ്ടില്‍ വെച്ച് ലോകകപ്പ് സെമി തോറ്റു ഇന്ത്യ പുറത്തായപ്പോഴും ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ പ്രചാരം നേടിയിരുന്നു. പക്ഷെ അഭ്യൂഹങ്ങളോട് ധോണി പ്രതികരിച്ചില്ല. പകരം ക്രിക്കറ്റില്‍ നിന്നും രണ്ടു മാസത്തെ അവധിയെടുത്ത് സൈനിക സേവനത്തിന് താരം ഇറങ്ങുകയായിരുന്നു. ഇതോടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ കെട്ടടങ്ങി.
ധോണി വിരമിക്കുന്നു? ഉറപ്പിച്ച് ആരാധകര്‍... കാരണം കോലിയുടെ ഈ ട്വീറ്റ് തന്നെ

എന്നാല്‍ അവധി കഴിഞ്ഞ് ധോണി തിരിച്ചെത്തിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയില്‍ സെലക്ടര്‍മാര്‍ ധോണിയെ ഉള്‍പ്പെടുത്തിയില്ല. ധോണി ആവശ്യപ്പെട്ട പ്രകാരമാണ് ടീം തിരഞ്ഞെടുപ്പില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് പിന്നാലെ എംഎസ്‌കെ പ്രസാദ് വിശദീകരണം നല്‍കി. എന്തായാലും അടുത്തവര്‍ഷത്തെ ട്വന്റി-20 ലോകകപ്പ് മുന്‍നിര്‍ത്തി യുവനിരയ്ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് മുന്‍പേ വ്യക്തമാക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications