Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത്രക്കങ്ങ് പരിശോധിക്കാന്‍ ധോണിയെന്താ തീവ്രവാദിയാണോ!!!

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന് പറഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് വലി സംഭവം ആയിക്കും. എന്നാല്‍ ഇന്ത്യ വിട്ടാല്‍ അവര്‍ക്ക് വലിയ പരിഗണനയൊന്നും കിട്ടിക്കോളണം എന്നില്ല.

ലോകകപ്പ് കളിക്കാന്‍ ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവസ്ഥയാണ് പറയുന്നത്. അഡ്‌ലെയ്ഡ് വിമാനത്താവളത്തില്‍ നമ്മുടെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കിട്ടിയത് അത് മാതിരിയുള്ള പണിയാണ്!

MS Dhoni

സുരക്ഷാ പരിശോധനയുടെ ഭാഗമായി മൂന്ന് തവണയാണ് ധോണിക്ക് മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്ന് പോകേണ്ടി വന്നത്. ധോണിയെന്തായാലും ഈ പരിശോധന ആസ്വദിച്ചു എന്നാണ് റിപ്പോര്‍ട്ട്.

പോക്കറ്റിലെ ചില സാധനങ്ങളും ഷൂസും ആണ് ധോണിക്ക് 'പണികൊടുത്തത്'. ആദ്യം ബാഗും മറ്റ് സാധനങ്ങളും ട്രേയില്‍ വച്ച് ധോണി മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്ന് പോയി. പോക്കറ്റിലെ സാധനങ്ങള്‍ പ്രശ്‌നമാക്കിയപ്പോള്‍ വീണ്ടും മെറ്റല്‍ ഡിറ്റക്ടറിലൂടെ. ഇത്തവണ ഷൂസിലെ മെറ്റല്‍ ബക്കിളുകളാണ് പ്രശ്‌നമാക്കിയത്.

ഒടുവില്‍ ഷൂസും ഊരിവച്ചാണ് ധോണി മൂന്നാം തവണ മെറ്റല്‍ ഡിറ്റക്ടറിലൂടെ നടന്ന് പോയത്. എന്തായാലും ധോണിക്ക് പണികിട്ടിയത് കണ്ട് സഹതാരങ്ങളെല്ലാം ശ്രദ്ധയോടെയാണ് മെറ്റല്‍ ഡിറ്റക്ടര്‍ പരീക്ഷണത്തിലേക്ക് കടന്നത്. എന്നിട്ടും ടീം ഡയറക്ടര്‍ രവി ശാസ്ത്രിക്ക് രണ്ട് തവണ സുരക്ഷാ പരിശോധനക്ക് വിധേയനാകേണ്ടി വന്നു.

Story first published: Wednesday, February 18, 2015, 11:22 [IST]
Other articles published on Feb 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+