ധോണിക്ക് വീക്ക്‌നെസ്സുകളുണ്ടോ? ഓസ്‌ട്രേലിയക്ക് പറഞ്ഞ് തരില്ലെന്ന് മൈക്ക് ഹസി
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായകമായ രണ്ടാം മത്സരം കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയാണ്. ഇരുടീമുകളും മികച്ച മത്സരമാണ് ഇതുവരെ കാഴ്ച്ചവെച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് തങ്ങളെന്ന് ഓസ്‌ട്രേലിയ തെളിയിച്ച് കഴിഞ്ഞു. അതേസമയം ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കരുത്ത് തെളിയിച്ചിട്ടുണ്ട്. മഹേന്ദ്ര സിംഗ് ധോണിയെ എങ്ങനെ വീഴ്ത്തും എന്നതിനെ ചൊല്ലിയാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.
ധോണി മികച്ച ഫോമിലാണ് കളിക്കുന്നത്. അടുത്തിടെ ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനവും ധോണി കാഴ്ച്ചവെച്ചിരുന്നു. ധോണിയെ എങ്ങനെ പുറത്താക്കുമെന്ന് ടീം തലപുകയ്ക്കുകയാണ്. എന്നാല്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസി ധോണിക്ക് ഒരുപാട് ദൗര്‍ബല്യങ്ങളില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതോടൊപ്പം ഹസി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ദൗര്‍ബല്യങ്ങള്‍ കുറവ്
ധോണിക്ക് വീക്കനെസ്സുകള്‍ കുറവാണെന്ന് ഹസി പറയുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബാറ്റിംഗ് കോച്ചാണ് അദ്ദേഹം. അതേസമയം ധോണിക്ക് ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അതൊന്നും ഓസ്‌ട്രേലിയന്‍ ടീമുമായി ഷെയര്‍ ചെയ്യില്ലെന്നും ഹസി പറഞ്ഞു. ചെന്നൈയില്‍ കളിക്കുമ്പോള്‍ ധോണിയുമായി അടുത്ത ബന്ധമുള്ള താരമായിരുന്നു ഹസി. എന്നാല്‍ ഓസ്‌ട്രേലിയ സ്വന്തം കരുത്ത് ഉപയോഗിച്ച് ധോണിയെ പുറത്താക്കട്ടെയെന്ന് ഹസി പറഞ്ഞു.

ധോണി മികച്ച താരം
ധോണി കളിയുടെ ഏത് മേഖലയിലും മികവ് പ്രകടിപ്പിക്കാന്‍ സാധിക്കുന്ന താരമാണ്. താന്‍ ഓസ്‌ട്രേലിയന്‍ കോച്ചിംഗ് ടീമുമായി ധോണിയുടെ ദൗര്‍ബല്യങ്ങള്‍ ഒരിക്കലും ഷെയര്‍ ചെയ്യില്ല. അദ്ദേഹത്തിന് കാര്യമായിട്ടുള്ള ദൗര്‍ബല്യങ്ങളില്ല എന്നതാണ് സത്യം. അതേസമയം ഓസ്‌ട്രേലിയന്‍ ടീം ധോണിയെ വീഴ്ത്താന്‍ തന്ത്രമൊരുക്കിയിട്ടുണ്ടാവും. അതിനുള്ള ശേഷി ടീമിനുണ്ടെന്നും ഹസി പറഞ്ഞു.

കരുത്തറിയുന്ന താരം
ഓസ്‌ട്രേലിയ ഇന്ത്യ ടീമിനെ നേരിടാനായി മികച്ച രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടാവും. ധോണിക്ക് തന്റെ കരുത്തിനെ കുരിച്ച് നന്നായി അറിയാം. സമ്മര്‍ദ ഘട്ടങ്ങളില്‍ ഏറ്റവും നന്നായി കളിക്കാന്‍ ധോണിക്കറിയാം. കളി ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ആ രീതിയിലേക്ക് ധോണിക്ക് മത്സരത്തെ കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഹസി പറയന്നു. അതേസമയം ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് ആശങ്കപ്പെടുത്തുന്നതല്ലെന്നും, അവസാന കത്തിക്കയറാന്‍ തുടക്കത്തിലെ മെല്ലെപ്പോക്ക് ധോണിയെ സഹായിക്കാറുണ്ടെന്നും ഹസി പറഞ്ഞു.

കളി ഇങ്ങനെ
ധോണി മത്സരത്തിന്റെ അവസാനം വരെ ക്രീസില്‍ നില്‍ക്കാന്‍ താല്‍പര്യപ്പെടുന്ന താരമാണ്. ഇത് എതിര്‍ ടീമിനെ പലപ്പോഴും സമ്മര്‍ദത്തിലാക്കും. ഓസ്‌ട്രേലിയക്കും ഇത് കുഴപ്പമുണ്ടാക്കും. എന്നാല്‍ മുന്‍നിര ബൗളര്‍മാര്‍ക്കെതിരെ ധോണി തളരുന്നു എന്ന വാദങ്ങളെയും ഹസി തള്ളി. ഏത് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അടിക്കണമെന്ന് ധോണിക്ക് നന്നായി അറിയാം. അത് നല്ല രീതിയില്‍ തന്നെ ധോണി നടപ്പാക്കുമെന്നും ഹസി പറയുന്നു. അതേസമയം ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറയം ഹര്‍ദിക് പാണ്ഡ്യ അപകടകാരികളാണെന്നും ഹസി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications