Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സെവാഗിനെ പുറത്താക്കിയത് ധോണി'; സെവാഗിന്റെ മറുപടി ഇങ്ങനെ

ദില്ലി: വിരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുളള ചില മുതിര്‍ന്ന താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിന് കാരണം ക്യാപ്റ്റനായിരുന്ന എംഎസ് ധോണിയാണെന്നത് പരസ്യമായ രഹസ്യമാണ്. പരിമിത ഓവര്‍ ടീമിലേക്ക് യുവ കളിക്കാരെ തെരഞ്ഞെടുക്കണമെന്നായിരുന്നു അന്ന് ധോണി സെലക്ടര്‍മാരോടും ബിസിസിഐയോടും നിര്‍ദ്ദേശിച്ചിരുന്നത്.

ആദ്യ ടി20 ലോകകപ്പ് ഫൈനലില്‍ വിരേന്ദര്‍ സെവാഗിന് പകരം അന്ന് ബാറ്റേന്തിയത് യൂസഫ് പത്താനായിരുന്നു. അന്നുതന്നെ ധോണിയുടെ നിലപാടുകളെക്കുറിച്ച് സംസാരമുണ്ടായിരുന്നെങ്കിലും ഇന്ത്യ വിജയ പരമ്പര തീര്‍ത്തതോടെ കാര്യങ്ങള്‍ ക്യാപ്റ്റന് അനുകൂലമാവുകയും ചെയ്തു.

images

ഇപ്പോഴും ചില ആരാധകര്‍ ധോണിയെ വിമര്‍ശിക്കുന്നത് പതിവാണ്. കഴിഞ്ഞദിവസം ധോണിക്ക് വിരേന്ദര്‍ സെവാഗ് ട്വീറ്റിലൂടെ നല്‍കിയ പിറന്നാള്‍ ആശംസയ്ക്ക് മറുപടിയായി ഒരു ആരാധകന്‍ ധോണിക്കെതിരെ പ്രതികരിച്ചു. ധോണിയാണ് സെവാഗിന്റെ കരിയര്‍ ഫിനിഷ് ചെയ്തതെന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. വല്ലാത്തൊരു കമന്റ് ആയിപ്പോയി അതെന്നായിരുന്നു സെവാഗിന്റെ തമാശരൂപേണയുള്ള മറുപടി.

ഇന്ത്യന്‍ ടീമിന്റെ യുകെ സന്ദര്‍ശനത്തിനിടെയാണ് ധോണി തന്റെ മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷമാക്കിയത്. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഭാര്യ സാക്ഷി മകള്‍ സിവ, വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക തുടങ്ങിയവര്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

Story first published: Monday, July 9, 2018, 9:46 [IST]
Other articles published on Jul 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+