For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍ ധോണിക്ക് ഐസിസിയോട് പറയാനുള്ളത്...

ദില്ലി: ഇന്ത്യ ലോകകപ്പ് സെമിഫൈനലില്‍ തോറ്റു പുറത്തായി. ഇന്ത്യയെ തോല്‍പിച്ച ഓസ്‌ട്രേലിയ ഫൈനലും ജയിച്ച് ലോക ചാമ്പ്യന്മാരായി. ഈ അവസരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഐ സി സിയോട് ചിലത് പറയാനുണ്ട്. അത് 30 വാര സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാര്‍ എന്ന ഐ സി സിയുടെ മാത്രം മതി എന്ന പുതിയ നിയത്തെ കുറിച്ചാണ് അത്.

ഈ പുതിയ നിയമം കളിയെ ഒരു തരത്തിലും സഹായിക്കില്ല എന്നാണ് ധോണിയുടെ അഭിപ്രായം. ഫീല്‍ഡര്‍മാര്‍ കുറഞ്ഞതോടെ ബാറ്റ്‌സ്മാന്‍മാര്‍ സ്വീപ്പും റിവേഴ്‌സ് സ്വീപ്പും പോലുള്ള പുത്തന്‍ ഷോട്ടുകള്‍ കളിച്ച് റണ്‍സ് വാരുകയാണ്. ഏകദിനത്തിലെ മധ്യ ഓവറുകള്‍ എറിഞ്ഞ് തീര്‍ക്കേണ്ട സ്പിന്നര്‍മാരാകട്ടെ പ്രാധാന്യം കുറഞ്ഞ് കുറഞ്ഞ് വരികയുമാണ്.

dhoni

ധോണിയുടെ ഈ ചിന്താഗതിയെ സാധൂകരിക്കുന്നതാണ് ലോകകപ്പില്‍ സ്പിന്നര്‍മാരുടെ പ്രകടനം. ഇന്ത്യയുടെ അശ്വിന്‍, ന്യൂസിലന്‍ഡിന്റെ വെട്ടോറി, ദക്ഷിണാഫ്രിക്കയുടെ താഹിര്‍ എന്നിവര്‍ ഒഴിച്ച് നിര്‍ത്തിയാല്‍ സ്പിന്നര്‍മാര്‍ പറയത്തക്ക മികച്ച പ്രകടനം പുറത്തെടുത്തതേ ഇല്ല. ഫീല്‍ഡിംഗ് നിയന്ത്രണമുള്ള മധ്യ ഓവറുകള്‍ മാക്‌സ്‌വെല്ലിനെപ്പോലുള്ള കൂറ്റനടിക്കാര്‍ റണ്‍സ് വാരുകയും ചെയ്തു.

പഴഞ്ചന്‍ കളി എന്ന് തോന്നുമെങ്കിലും ഫ്‌ലൈറ്റോട് കൂടി സ്പിന്നര്‍മാര്‍ പന്തെറിയുന്നത് കാണാനാണ് തനിക്ക് താല്‍പര്യമെന്നും ധോണി പറയുന്നു. 50 ഓവര്‍ കളികള്‍ ട്വന്റി 20 കളി പോലെ ആക്കുന്നതിനോടും ധോണിക്ക് താല്‍പര്യക്കുറവുണ്ട്. മധ്യ ഓവറുകളില്‍ എങ്ങനെ ബാറ്റ് ചെയ്യുന്നു എന്നതാണ് ഏകദിനത്തില്‍ കാര്യം. ഫീല്‍ഡീംഗ് നിയന്ത്രണത്തിലൂടെ ഈ രസമാണ് ഐ സി സി ഇല്ലാതാക്കുന്നത്.

Story first published: Monday, March 30, 2015, 13:19 [IST]
Other articles published on Mar 30, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+