വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുന്‍ പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന് ഏറെ ഇഷ്ടം ഈ ഇന്ത്യന്‍ താരത്തെ

ഇസ്ലാമാബാദ്: ക്രിക്കറ്റ് പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് പാക്കിസ്ഥാന്‍. ഒട്ടേറെ മികച്ച കളിക്കാര്‍ ആ രാജ്യത്തുനിന്നും ശ്രദ്ധേയരായിട്ടുണ്ട്. എന്നിരുന്നാലും പല പാക് താരങ്ങളും മാതൃകയാക്കാറുള്ളത് ഇന്ത്യന്‍ താരങ്ങളെയാണെന്നതാണ് സത്യം. പലരും അത് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് താരം സന മിര്‍ തനിക്ക് ഇന്ത്യന്‍ താരത്തോടുള്ള ആരാധനയും തുറന്നു പറയുന്നു.

ഇവര്‍ക്ക് ലോകകപ്പ് അരങ്ങേറ്റം... ഇന്ത്യയുടെ ഫൈവ് മെന്‍ ആര്‍മി, ആരൊക്കെ കളിക്കും?
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിയാണ് സനയുടെ ഇഷ്ട ക്രിക്കറ്റ് താരം. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ മുന്‍ പാക് താരം ഇമ്രാന്‍ ഖാനെക്കുറിച്ചും താരം വാചാലയായി. ഐസിസിയുടെ മികച്ച വനിതാ ബൗളര്‍മാരില്‍ ഒന്നാം റാങ്കിലാണ് ഇപ്പോള്‍ ഈ പാക് സ്പിന്നര്‍. ധോണി തന്റെ ഇഷ്ടതാരങ്ങളിലൊരാളാമെന്ന് സന പറഞ്ഞു.

dhoni

2005ല്‍ പാക്കിസ്ഥാനുവേണ്ടി അരങ്ങേറിയ താരം 112 ഏകദിന മത്സരങ്ങളില്‍നിന്നും 90 ടി20 മത്സരങ്ങളില്‍നിന്നുമായി ആകെ 212 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 1558 റണ്‍സും ടി20യില്‍ 757 റണ്‍സും താരം സ്വന്തമാക്കി. അടുത്തിടെ ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി വുമണ്‍ ചാമ്പ്യന്‍ഷിപ്പ് സീരീസില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ മുപ്പത്തിരണ്ടുകാരിയെ ലോക ഒന്നാംനമ്പറാക്കിയത്.

Story first published: Wednesday, October 24, 2018, 11:59 [IST]
Other articles published on Oct 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X