കളിജയിച്ചാല്‍ ധോണിക്ക് സ്റ്റമ്പ് ഊരാന്‍ കഴിയില്ല
അഡ്‌ലെയ്ഡ്: വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ഇന്ത്യ ജയിക്കുമ്പോള്‍ സ്റ്റമ്പ് ഊരിയെടുക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് ഈ ലോകകപ്പ് നിരാശയുടേതാകും. ഇത്തവണ ലോകകപ്പില്‍ കളിക്കുശേഷം സ്റ്റമ്പ് ഊരാന്‍ കഴിയില്ല എന്നതുകൊണ്ടാണിത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന പ്രത്യേകം രൂപകല്‍പന ചെയ്ത സ്റ്റമ്പാണ് ലോകകപ്പിന് ഉപയോഗിക്കുന്നത്.
പന്തുകൊണ്ടു തട്ടുമ്പോള്‍ തന്നെ വിളിച്ചം വിതറുന്ന എല്‍.ഇ.ഡി സ്റ്റമ്പുകളും ബെയ്‌ലുകളുമാണ് ഐ.സി.സി ഈ ലോകകപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റമ്പിന് 40,000 ഡോളര്‍ (ഏകദേശം 24 ലക്ഷം രൂപ) വിലവരുന്നതാണ്. ബെയ്‌ലുകള്‍ക്ക് മാത്രം അമ്പതിനായിരം രൂപയോളം വിലവരും. അതുകൊണ്ട് എല്ലാകളികള്‍ക്കും സ്റ്റമ്പുകള്‍ മാറി മാറി ഉപയോഗിക്കുന്ന ശീലവും ഇത്തവണയില്ല.

മൂന്ന് വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷം എക്കര്‍മനാണ് ഡവിഡ് ലൈറ്റ്‌വുഡിന്റെ വാണിജ്യ പങ്കാളിത്തത്തോടെ എല്‍.ഇ.ഡി സ്റ്റമ്പുകള്‍ പുറത്തിറക്കിയത്. തുടക്കത്തില്‍ 2013ലെ ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലാണ് ഇവ ആദ്യം പരീക്ഷിച്ചത്. തുടര്‍ന്ന് ബംഗ്ലാദേശില്‍ നടന്ന ട്വന്റി20 ലോകകപ്പിലും ഐ.സി.സി ഇത് ഉപയോഗിച്ചു.
പരീക്ഷണം വിജയിച്ചതോടെ ലോകകപ്പിലും സ്റ്റമ്പ് ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ കളിക്കാര്‍ക്ക് മത്സരങ്ങള്‍ക്കുശേഷം സ്റ്റുകള്‍ ശേഖരിക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിനുശേഷം ധോണി സ്റ്റമ്പ് എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സ്‌ക്വയര്‍ ലെഗ് അമ്പയര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications