'ധോണി ദയവായി വിരമിച്ചാലും'; ട്വിറ്ററില്‍ ട്രോള്‍ മഴ, ആരാധകര്‍ക്ക് കലിപ്പടങ്ങുന്നില്ല

ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യ 3 വിക്കറ്റിന് തോല്‍ക്കാന്‍ ഒരു കാരണക്കാരന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണെന്നാണ് വിമര്‍ശനം. മത്സരത്തില്‍ 37 പന്തില്‍ 29 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. അവസാന ഓവറികളിലെ ധോണിയുടെ മെല്ലെപ്പോക്ക് ഇന്ത്യന്‍ സ്‌കോര്‍ 126ല്‍ ഒതുക്കി. ഇത് ഇന്ത്യയുടെ പരാജയത്തില്‍ പ്രധാന കാരണമാവുകയും ചെയ്തു.

മത്സരശേഷം പതിവുപോലെ ധോണിക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ട്രോളുകള്‍ തുടങ്ങിക്കഴിഞ്ഞു. ധോണി ദയവായി വിരമിക്കണമെന്നും മികച്ച യുവ കളിക്കാര്‍ ഇന്ത്യയ്ക്കുണ്ടെന്നുമാണ് ഒരുവിഭാഗത്തിന്റെ നിര്‍ദ്ദേശം. ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് ആയ ധോണിക്കാണ് ഈ ദുര്യോഗമെന്നോര്‍ക്കണം.
അതേസമയം, ധോണിയുടെ 29 റണ്‍സ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ വലിയൊരു തോല്‍വിയിലേക്ക് കൂപ്പുകുത്തിയേനെയെന്നും ചിലര്‍ പറയുന്നുണ്ട്. റിട്ടയര്‍ ചെയ്ത് പ്രായമായവരോടൊപ്പം രാഷ്ട്രീയം പറഞ്ഞിരിക്കുന്നതല്ലേ നല്ലതെന്ന് ഒരാള്‍ ഉപദേശിക്കുന്നു. ധോണി ഒട്ടേറെ ഇന്നിങ്‌സുകളില്‍ ടീമിനെ ജയിപ്പിച്ചിട്ടുണ്ടെന്നും പക്ഷെ ചിലപ്പോള്‍ അത് എതിര്‍ ടീമിനെയാണെന്ന് പരിഹസിക്കുന്നവരുമുണ്ട് ട്വിറ്ററില്‍.
ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിലായിരുന്നു ഇന്ത്യ ജയിക്കാവുന്ന മത്സരം തോറ്റത്. അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ അവസാന പന്തില്‍ നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 126 റണ്‍സ് നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തി. ലോകേഷ് രാഹുല്‍ (50) ഇന്ത്യയ്ക്കായി തിളങ്ങി. ഗ്ലെന്‍ മാക്സ്വെല്‍ (56), ഡാര്‍സി ഷോര്‍ട്ട് (37) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിനെ ജയത്തിലേക്ക് നയിച്ചത്. ജയത്തോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications